കരിപ്പൂരില്‍ വൻ സ്വര്‍ണ്ണവേട്ട; അനധികൃതമായി കടത്താന്‍ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. 11 കേസുകളിലായിട്ടാണ് 1443 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6 ലക്ഷത്തോളം വിലവരുന്ന 8.5 കിലോ കുങ്കുമപ്പൂവും പിടികൂടിയിരിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് തുടരുകയാണ്.
https://www.facebook.com/Malayalivartha