എം.എല്‍.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം; തീരുമാനം പാര്‍ട്ടി ജില്ലാ കമ്മറ്റി യോഗത്തിന്റേത്; ജില്ലാ കമ്മറ്റി തീരുമാനം ശുപാർശയായി ഉടൻ സംസ്ഥാന കമ്മറ്റിക്ക് നല്‍കും

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. തീരുമാനം ശിപാര്‍ശയായി സംസ്ഥാന കമ്മറ്റിക്ക് നല്‍കും. വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ ശശിയെ രണ്ടു വര്‍ഷം മുമ്ബ് സസ്പെന്റ് ചെയ്തിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. .സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്പെന്‍ഷന്‍. ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന്‍ - പി.കെ.ശ്രീമതി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha