സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പർ മാത്രമല്ല പ്രസിഡണ്ടും രേഷ്മ മറിയം റോയ് തന്നെ; രേഷ്മയ്ക്ക് നറുക്ക് വീണത് പ്രസിഡണ്ട് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തതോടെ; അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ടായി ഇരുപത്തിയൊന്നുകാരി സ്ഥാനമേൽക്കുന്നത് അട്ടിമറി വിജയത്തിന് പിന്നാലെ

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ടാകും. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിയായാണ് രേഷ്മ മത്സരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ രേഷ്മ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് നേടിയത്. പ്രസിഡണ്ട് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ അറിയപ്പെടും.
https://www.facebook.com/Malayalivartha