തൃശൂര്‍ കോര്‍പറേഷനിൽ കോണ്‍ഗ്രസ് വിമതൻ എം.കെ. വര്‍ഗീസ് മേയറാകും; പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിനു ശേഷം; സിപിഎമ്മിന്റെ രാജശ്രീ ഗോപന് ഡെപ്യൂട്ടി മേയറാകും

തൃശൂര്‍ കോര്പറേഷന് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.കെ. വര്‍ഗീസിനെ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം അറിയിച്ചത്. ആദ്യ രണ്ടുവര്‍ഷത്തേക്ക് വര്‍ഗീസിനെ മേയറാക്കാമെന്നാണു ധാരണ. സിപിഎമ്മിന്റെ രാജശ്രീ ഗോപന് ഡെപ്യൂട്ടി മേയറാകും.
കോണ്‍ഗ്രസിനോടു പിണങ്ങി നെട്ടിശേരി ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച എം.കെ. വര്‍ഗീസ് എല്‍ഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷവും മേയറാക്കണമെന്നായിരുന്നു ആദ്യത്തെ നിലപാട്. ഇത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് സിപിഎം അറിയിച്ചതോടെയാണ് രണ്ട് വര്‍ഷമായി ചുരുക്കിയത്.
https://www.facebook.com/Malayalivartha