എല്ലാം ഒറ്റയടിക്ക് വിഴുങ്ങാന്‍ നോക്കി... കാരക്കോണത്ത് ശാഖാകുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തേയക്ക്; മക്കള്‍ വേണമെന്ന് ശാഖാകുമാരി ആവശ്യപ്പെട്ടത് തര്‍ക്കങ്ങള്‍ക്ക് തുടക്കം; അരുണ്‍ വഴങ്ങിയില്ല; തര്‍ക്കം അവസാനിച്ചത് തല്ലിലും കൊലപാതകത്തിലും

കാരക്കോണത്ത് 51 കാരി ശാഖാകുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചുരുളഴിയുകയാണ്. 28 കാരന്‍ ഭര്‍ത്താവ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. മക്കള്‍ വേണമെന്ന് ശാഖാ കുമാരി ആവശ്യപ്പെട്ടിരുന്നുവെന്നും അരുണ്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ഇത് തര്‍ക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ശാഖാകുമാരിയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് അരുണ്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
അരുണ്‍ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകമെന്നാണ് വെള്ളറട പോലീസിന്റെ കണ്ടെത്തല്‍. ശാഖാ കുമാരി പുലര്‍ച്ചെ വീട്ടിനു പുറത്തേക്കിറങ്ങുമ്പോള്‍ വൈദ്യുതാഘാതമേല്‍ക്കാനായി വയര്‍ വലിച്ചിട്ടിരുന്നുവെന്നായിരുന്നു ആദ്യം അരുണ്‍ നല്‍കിയ മൊഴി. എന്നാല്‍ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഷോക്കടിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് മൊഴി നല്‍കി.
കഴിഞ്ഞ ദിവസമാണ് കാരക്കോണത്തുള്ള വീടിന്റെ ഹാളില്‍ ശാഖാ കുമാരി മരിച്ച് കിടക്കുന്ന വിവരം അരുണ്‍ നാട്ടുകാരെ അറിയിച്ചത്. ക്രിസ്മസ് ട്രീയില്‍ ദീപാലങ്കാരത്തിനായി വാങ്ങിയ വയറില്‍ നിന്നും ഷോക്കേറ്റുവെന്നായിരുന്നു അരുണ്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
51കാരിയായ ശാഖയുടെ അമ്മ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് 28കാരനായ അരുണിനെ പരിചയപ്പെടുന്നത്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അന്നു മുതല്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചിരുവെങ്കിലും ശാഖാ തടസം നിന്നുവെന്നാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. വിവാഹ ഫോട്ടോ അടുത്തിടെ ശാഖ പുറത്തു വിട്ടതും അരുണിനെ പ്രകോപിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.
പോലീസിന്റെ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് ഭര്‍ത്താവ് അരുണ്‍ കുറ്റം സമ്മതിച്ചത്. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുണ്‍ ആദ്യം പറഞ്ഞത്.
ശാഖയും അരുണും തമ്മില്‍ വഴക്ക് പതിവായിരുന്നത്രെ. ശാഖയുടെ ആദ്യവിവാഹമാണിത്. വിവാഹ സല്‍ക്കാരത്തിനിടെ അരുണ്‍ ഇറങ്ങിപ്പോയി കാറില്‍ കറങ്ങിനടന്നിരുന്നതായി സമീപവാസി പറയുന്നു. ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി. പരേതനായ അധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്.
അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുന്‍കയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുണ്‍ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാര്‍ക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ നാട്ടുകാര്‍ക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പു വിവാഹം റജിസ്റ്റര്‍ ചെയ്യാനായി ഇവര്‍ പഞ്ചായത്ത് ഓഫിസില്‍ പോയിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ക്രിസ്മസ് വിളക്കുകള്‍ തൂക്കാനെടുത്ത കണക്ഷന്‍ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലര്‍ച്ചെ ശാഖ ഇതില്‍ സ്പര്‍ശിച്ചപ്പോള്‍ ഷോക്കേറ്റെന്നുമായിരുന്നു അരുണ്‍ ഏവരോടും പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പോലീസ് കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങി. ഇതോടെ കാര്യങ്ങള്‍ കലങ്ങി മറിഞ്ഞു. അവസാനം അരുണ്‍ അറസ്റ്റിലുമായി.
"
https://www.facebook.com/Malayalivartha