വേദനയോടെ ബന്ധുക്കള്‍... ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു; താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് തട്ടിയതിനാലാണ് തീപിടിച്ചതെന്ന മരണമടഞ്ഞയാളുടെ വെളിപ്പെടുത്തല്‍ വൈറലായി; ഒരു കുടുംബത്തെ തീ തീറ്റിച്ച ജപ്തി പോയ പോക്ക്

കൈവിട്ട പേടിപ്പെടുത്തലായി നെയ്യാറ്റിന്‍കരയിലെ ആത്മഹത്യാശ്രമം മാറി. കോടതിയുത്തരവു പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു.
നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. അതേസമയം താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നുമാണ് രാജന്‍ പിന്നീട് ഉന്നയിച്ച ആരോപണം.
ഗുരുതരപൊള്ളലേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാജന്റെ മക്കളാണ് സാമൂഹിക മാധ്യമത്തിലൂടെ പോലീസിനുനേരെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പോലീസിനുനേരെ ആരോപണവുമായി ഗൃഹനാഥന്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് തട്ടിയതിനാലാണ് തനിക്കു തീപിടിച്ചതെന്നുമാണ് ഗൃഹനാഥന്‍ പറഞ്ഞത്.
മരിക്കാന്‍ വേണ്ടിയല്ല താന്‍ േെപട്രാളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. കോടതിയുത്തരവ് നടപ്പാക്കാനെത്തിയവരെ പിന്തിരിപ്പിക്കാനായിരുന്നു ആത്മഹത്യശ്രമം. കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചുവെന്നാണ് രാജന്‍ പറഞ്ഞത്. എന്നാല്‍ അത് വലിയ ദുരന്തമായി മാറുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം നടനനത്. രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കൈയേറി കുടില്‍കെട്ടിയെന്ന പരാതിയുണ്ടായിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചു. കമ്മിഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ദേഹത്തൊഴിച്ചു. ലൈറ്റര്‍ കത്തിക്കുന്നതായി ഭാവിച്ചപ്പോള്‍ പിടിച്ചുമാറ്റാനെത്തിയ പോലീസുകാരന്റെ കൈകൊണ്ടാണ് തീ പടര്‍ന്നതെന്നാണ് രാജന്‍ പറയുന്നത്. അമ്പിളി, നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. അനില്‍കുമാര്‍ എന്നിവര്‍ക്കും പൊള്ളലേറ്റു.
അഡ്വക്കേറ്റ് കമ്മിഷന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും വീഡിയോ പുറത്തുവന്നതിനെക്കുറിച്ച് അറിയില്ലെന്നും നെയ്യാറ്റിന്‍കര സി.ഐ. ശ്രീകുമാരന്‍ നായര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര കോടതിയിലാണ് അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നത്. ഇവിടെ അടുത്തിടെ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തീ ആളിക്കത്തിയതോടെ ജപ്തിക്ക് വന്നവര്‍ അമ്പരന്നു. എന്ത് ചെയ്യണമെന്നറായാതെ പോലീസുകാര്‍ തീയണയ്ക്കാന്‍ നോക്കി. എന്നാല്‍ പെട്രോളായതിനാല്‍ പെട്ടന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. രക്ഷപ്പെടുത്താന്‍ നോക്കിയവര്‍ക്ക് പൊള്ളലുമേറ്റു. രാജനും ഭാര്യ അമ്പിളിക്കും ഗുരുതരമായി പൊള്ളലേറ്റു.
ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് പേടിപ്പിക്കാനാണ് പെട്രോള്‍ ഒഴിച്ചതെന്ന രാജന്റെ വീഡിയോ പുറത്തായത്. അതിന് പിന്നാലെയാണ് രാജന്റെ മരണവാര്‍ത്ത എത്തിയത്. എന്തായാലും ഒരു ആത്മഹത്യാ ഭീഷണിയാണ് കൈവിട്ട് പോയ് ഗൃഹനാഥന്റെ മരണത്തിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha