നിര്‍ണായക നീക്കം... സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം ശക്തമാക്കാനുറച്ച് ദേശീയ അന്വേഷണ സംഘം; ഡോളര്‍ കടത്ത് അന്വേഷണം ദുബായിലേക്കും കടക്കുന്നു; ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 2 മലയാളികളെ കേരളത്തിലെത്തിക്കാന്‍ നീക്കം

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണക്കടത്ത് കേസ് ശക്തമാക്കാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സികള്‍. സ്വര്‍ണക്കടത്തിന് അനുബന്ധമായി കണ്ടെത്തിയ ഡോളര്‍ കടത്തില്‍ വമ്പന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍ കടന്നുള്ള അന്വേഷണത്തിനാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തു പ്രമുഖ പദവികളിലുള്ള ചില ഉന്നതര്‍ സ്വര്‍ണക്കടത്തു കേസ് പ്രതികളുമായി ചേര്‍ന്നു നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ദുബായിലേക്ക് നീളുകയാണ്.
പ്രമുഖ പദവിയിലിരിക്കുന്ന നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നു സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും കസ്റ്റംസിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ദുബായിലുള്ള 2 മലയാളികള്‍ക്കുള്ള പങ്ക് വ്യക്തമായി. യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ വഴി ദുബായിലെത്തിച്ച ഡോളര്‍ ഏറ്റുവാങ്ങിയത് ഇവരാണെന്ന് ഏജന്‍സികള്‍ കണ്ടെത്തി. ഷാര്‍ജയിലും ദുബായിലും വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നിക്ഷേപം നടത്താനുള്ള ഇടനിലക്കാര്‍ ഇവരാണെന്നും വിവരം കിട്ടി. ബെംഗളൂരുവിലെ വിദ്യാഭ്യാസ സംരംഭങ്ങളിലും ഇവര്‍ക്കു പങ്കാളിത്തമുണ്ട്.
ദുബായിലുളള ഇരുവരോടും ചോദ്യംചെയ്യലിനു കേരളത്തിലെത്താന്‍ വിദേശകാര്യ വകുപ്പ് വഴി ആവശ്യപ്പെടും. നടപടി താമസിച്ചാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ ദുബായിലേക്കു പോകും. കസ്റ്റംസിന്റെയും ഇഡിയുടെയും സംയുക്ത നീക്കവും ഈ അന്വേഷണത്തിലുണ്ട്. ഇവരുടെ പങ്കിനെപ്പറ്റി കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കി കേരളത്തിലെത്തിക്കാനും ആലോചിക്കുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ തുകയായ 3.15 കോടി രൂപയുമായി വിദേശത്തേക്കു പോയ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ട്‌സ് ഓഫിസര്‍ ഈജിപ്ത് പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോണ്‍സുലേറ്റിലുണ്ടായിരുന്ന മറ്റു ചില ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തേടാന്‍ വിദേശകാര്യ വകുപ്പിന്റെ അനുമതിക്കും കസ്റ്റംസ് കത്തു നല്‍കിയിട്ടുണ്ട്.
ലൈഫ് മിഷനിലെ കമ്മിഷന്‍ തുക മാത്രമല്ല ഡോളറാക്കി കടത്തിയതെന്നു സ്വപ്നയുടെയും സരിത്തിന്റെയും വെളിപ്പെടുത്തലില്‍ നിന്നാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്. വന്‍തോതില്‍ റിവേഴ്‌സ് ഹവാല ഇടപാടിലൂടെയും പ്രമുഖരുടെ പണം ഡോളറാക്കി ദുബായിലെത്തിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ നിന്നു ലഭിച്ച ചില വിവരങ്ങള്‍ വച്ചാണു ചോദ്യം ചെയ്യുക. കേസില്‍ രവീന്ദ്രനെ ഈമാസം ഇതുവരെ മൂന്നുതവണ ചോദ്യം ചെയ്തു.
കേസില്‍ അന്തിമ കുറ്റപത്രം നല്‍കാന്‍ 6 മാസമെങ്കിലും കഴിയുമെന്നാണ് ഇഡി കരുതുന്നത്. ശിവശങ്കറിന്റെ സ്വത്തു വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ല. മറ്റു പ്രധാന പ്രതികളായ റബിന്‍സ്, കെ.ടി. റമീസ് തുടങ്ങിയവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. സ്വപ്ന സുരേഷ്, പി.എസ്. സരിത്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ക്കെതിരെ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം, സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയിലെ വിവരങ്ങള്‍ ഇഡിയുമായി പങ്കുവയ്ക്കാന്‍ കസ്റ്റംസ് വിസമ്മതിച്ചു. മൊഴിപ്പകര്‍പ്പു നല്‍കേണ്ടതു കോടതിയാണെന്നാണു നിലപാട്. ഇതോടെ മത്സരിച്ച് അന്വേഷണം നടത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
"
https://www.facebook.com/Malayalivartha