കവയിത്രി സുഗതകുമാരിയുടെ ചിതാഭസ്മം ചൊവ്വാഴ്ച അരുവിപ്പുറത്ത് നെയ്യാറില്‍ നിമജ്ജനം ചെയ്യും....

കവയിത്രി സുഗതകുമാരിയുടെ ചിതാഭസ്മം ചൊവ്വാഴ്ച അരുവിപ്പുറത്ത് നെയ്യാറില്‍ നിമജ്ജനം ചെയ്യും. ഞായറാഴ്ച തൈക്കാട് ശാന്തികവാടത്തില്‍ നിന്നും സുഗതകുമാരിയുടെ മകള്‍ ലക്ഷ്മി ചിതാഭസ്മകലശം കെ. ആന്‍സലന്‍ എംഎല്‍എ യ്ക്ക് കൈമാറി. സുഗതകുമാരിയുടെ ബന്ധു ദേവദേവന്‍ കലശം ഏറ്റുവാങ്ങി ഡോ. ജി.ആര്‍ പബ്ലിക് സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലിക്ക് കൈമാറിയതിനുശേഷം നെയ്യാറ്റിന്‍കരയില്‍ എത്തിച്ചു.
മഹാത്മാ ഗാന്ധി വിശ്രമിച്ച നെയ്യാറ്റിന്‍കര മാധവി മന്ദിരത്തിലെ ഭവനത്തിലാണ് ചിതാഭസ്മ കലശം സൂക്ഷിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ കലശം നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കില്‍ കൊണ്ടുവരും. എട്ടോടെ നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ കലശം അരുവിപ്പുറത്തേയ്ക്ക് നിമജ്ജനത്തിനായി കൊണ്ടുപോകും. അരുവിപ്പുറത്ത് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ കലശം ഏറ്റുവാങ്ങും.
പിന്നീട് ദേവദേവന്‍ ചിതാഭസ്മം നെയ്യാറില്‍ നിമജ്ജനം ചെയ്യും. നാഷണല്‍ സര്‍വീസ് സ്‌കീം , അമാസ് കേരള എന്നീ സംഘടനകളുടെ വോളണ്ടിയര്‍മാര്‍ അരുവിപ്പുറത്ത് വൃക്ഷത്തൈകള്‍ നടും. കാവ്യാഞ്ജലിയും സംഘടിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha