മൂന്നുമാസമായി വീടുമായി യാതൊരു ബന്ധവുമില്ല; മകന്‍ വിവാഹിതനായെന്ന് മാതാപിതാക്കള്‍ അറിഞ്ഞത് അരുണ്‍ പ്രതിയായപ്പോൾ, നടന്നത് കൃത്യമായ ആസൂത്രണം
ഭര്‍ത്താവ് കൊലപ്പെടുത്തിയ ത്രേസ്യാപുരം പ്ലാങ്കാലവിള വീട്ടില്‍ പരേതനായ ആല്‍ബര്‍ട്ട് ഫിലോമിന ദമ്പതികളുടെ ഇളയമകള്‍ ശാഖ കുമാരിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുകയുണ്ടായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പി ആര്‍ ഒ ആയ അരുണിന്റെ വിവാഹം കഴിഞ്ഞ വിവരം അരുണിന്റെ മാതാപിതാക്കള്‍ അറിഞ്ഞത് പ്രതിയായ വിവരം വാർത്തകളിൽ നിറഞ്ഞപ്പോൾ..
അരുൺ മൂന്നുമാസമായി വീടുമായി യാതൊരു ബന്ധവുമില്ലായിരുന്നതായി ബന്ധുക്കള്‍ പറയുകയുണ്ടായി. ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നും പൊലീസ് കണ്ടെത്തുകയുണ്ടായി. പൊലീസ് കസ്റ്റഡിയിലുള്ള അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യുതാഘാതമേറ്റാണു ശാഖയുടെ മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. അരുണിന്റെ ഇടിയേറ്റു കട്ടിലില്‍ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകിയിരുന്നു. ഉടന്‍ തന്നെ അരുണ്‍ മുഖം അമര്‍ത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു ബോധരഹിതയാക്കി. പിന്നാലെ ശാഖയെ വലിച്ചിഴച്ചു ഹാളിലെത്തിച്ചു. മെയിന്‍ സ്വിച്ചില്‍ നിന്നു വീടിനു വെളിയിലൂടെ ഇവിടേക്കു വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണം നേരത്തേ തന്നെ അരുൺ ഒരുക്കിയിരുന്നു.
ഇതേതുടർന്ന് ഇലക്‌ട്രിക് വയര്‍ ശരീരത്തില്‍ ഘടിപ്പിച്ചു വൈദ്യുതി കടത്തിവിട്ടാണു കൊലപ്പെടുത്തിയത്. മുഖത്തും കയ്യിലും തലയിലും ഉൾപ്പടെ ഷോക്കേല്‍പിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുണ്‍ കിടന്നുറങ്ങിയെന്നും പൊലീസ് അറിയിക്കുകയുണ്ടായി. ശാഖ ഷോക്കേറ്റു മരിച്ചതായി പിറ്റേന്നു രാവിലെ 6 ന് അയല്‍വീട്ടിലെത്തി അരുണ്‍ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha