ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനം 25 വയസിന് താഴെയുള്ളവർ; മേയർ പദവിയിലേക്ക് ആര്യ എത്തുമ്പോൾ... പ്രായത്തിനപ്പുറമുള്ള പക്വത ആര്യയെ എത്തിച്ചത് ലോകശ്രദ്ധയിലേക്ക്, ശശി തരൂർ കുറിക്കുന്നു

രാജ്യത്തെ പ്രായം കുറഞ്ഞ മേയറായി എത്തുകയാണ് ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരത്ത് കുറിക്കുന്നത് പുതുചരിത്രം. 21കാരിയായ ഡിഗ്രി വിദ്യാര്‍ഥിയാണ് തലസ്ഥാന നഗരിയുടെ അടുത്ത മേയര്‍. സിപിഎം കുടുംബാംഗമായ ആര്യയുടെ നേതൃപാടവം നേരത്തെ പാര്‍ട്ടി മനസിലാക്കുകയുണ്ടായി. പുതിയ പദവി ഏറ്റെടുക്കാനിരിക്കുന്ന ആര്യയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം എംപിയായ ശശി തരൂര്‍.
തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആര്യയെ അഭിനന്ദിച്ചത്. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം കോര്‍പറേഷനില്‍ എത്തുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനം 25 വയസിന് താഴെയുള്ളവരാണ്. അവര്‍ക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ ലഭിക്കുന്ന പ്രതിനിധ്യമാണിതെന്നും ശശി തരൂര്‍ പോസ്റ്റിൽ കുറിക്കുകയുണ്ടായി.
അമ്മ ശ്രീലതയും അച്ഛന്‍ കെ രാജേന്ദ്രനും സിപിഎമ്മുകാരാണ്. ആര്യയുടെ കുടുംബം സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ കൂടിയാണ്. പ്രായത്തിനപ്പുറമുള്ള പക്വതയാണ് ആര്യയ്ക്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, സംഘടനാ തലത്തില്‍ ഏല്‍പ്പിച്ച ചുമതലകളെല്ലാം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് ഇവര്‍. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ആര്യയെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുന്നത്. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്..
https://www.facebook.com/Malayalivartha