പുതുവര്‍ഷത്തോടനുബന്ധിച്ച് കനത്ത ജാഗ്രതയില്‍ കൊച്ചി നഗരം... ആഘോഷങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ എല്ലാം കര്‍ശനമായി പാലിക്കണമെന്നും പോലീസ്

കോവിഡ് വ്യാപനം ഉയരുമ്പോഴും പുതുവത്സരാഘോഷങ്ങള്‍ക്ക് ഇക്കുറിയും കുറവുണ്ടാകില്ല എന്ന നിഗമനത്തിലാണ് പോലീസ്. അതു കൊണ്ടുതന്നെ കനത്ത ജാഗ്രതയിലാണ് കൊച്ചി നഗരം. കൊവിഡ് പരിഗണിച്ച് സര്‍ക്കാര്‍തല പരിപാടികളും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
എന്നാല്‍ സംഘടനകളും പല ഗ്രൂപ്പുകളും ആഘോഷങ്ങളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പോലീസ് ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ആഘോഷങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ എല്ലാം കര്‍ശനമായി പാലിക്കണമെന്നുമാണ് പോലീസ് പറയുന്നത്. വരും ദിവസങ്ങളില്‍ രണ്ടായിരത്തോളം പോലീസുകാരെ കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി സുരക്ഷയുടെ ഭാഗമായി വിന്യസിക്കും.
"
https://www.facebook.com/Malayalivartha