പാലക്കാട് പട്ടാമ്പിയിൽ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാന്‍ വിരിച്ച പോളിത്തീന്‍ ഷീറ്റിനടിയില്‍ കണ്ടെത്തിയത് ; അമ്പരന്ന് നാട്ടുകാർ

പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകന്‍ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട് മലമ്പാമ്പുകളേയും ഒരു മൂര്‍ഖനേയും പിടികൂടിയത്.
കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാന്‍ വിരിച്ച പോളിത്തീന്‍ ഷീറ്റിനടിയില്‍ നിന്നാണ് രണ്ട് മലമ്പാമ്പുകളെയും ഒരു മൂര്‍ഖനെയും അബ്ബാസ് കീഴ്പ്പെടുത്തിയത്.
മൂന്നിനെയും പിടികൂടി വനംവകുപ്പിനു കൈമാറി. ഒരു പാമ്പിനെ ഷീറ്റിനടിയില്‍ കണ്ടതിനെ തുടര്‍ന്നാണ് ഓഫീസിലുള്ളവര്‍ ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്.
അബ്ബാസെത്തി ഷീറ്റുകള്‍ നീക്കം ചെയ്തപ്പോഴാണ് രണ്ട് മലമ്പാമ്പുകളും ഒരു മൂര്‍ഖനും ഒന്നിച്ചു കിടക്കുന്നത് കണ്ടത്. ഒരു സ്ഥലത്തു നിന്ന് ഒരേ സമയം രണ്ടിനങ്ങളില്‍ പെട്ട മൂന്ന് പാമ്പുകളെ പിടിക്കുന്നത് അപൂര്‍വ അനുഭവമാണെന്ന് അബ്ബാസ് പറഞ്ഞു.
https://www.facebook.com/Malayalivartha