താപ്പാനകള്‍ അടി തുടങ്ങി... കെഎസ്ആര്‍ടിസി യൂണിയനുകള്‍ക്കെതിരെ ശക്തമായി രംഗത്തു വന്ന ബിജു പ്രഭാകറെ നിലയ്ക്ക് നിര്‍ത്താനുറച്ച് യൂണിയന്‍കാര്‍; ഇടപെട്ടില്ലെങ്കില്‍ പലരും ചീഫാഫീസില്‍ നിന്നും ഇളകുമെന്നായതോടെ ഭരണകക്ഷി നേതാക്കളും ഉയര്‍ന്നു; സിഐടിയു നേതാവ് എളമരം കരീമിനെ ഇളക്കി കളിച്ചു; മണിക്കൂറുകള്‍ക്കകം ആദ്യയാള്‍ തെറിച്ചു

കെഎസ്ആര്‍ടിസി യൂണിയനുകള്‍ക്കെതിരെ സിഎംഡി ബിജു പ്രഭാകര്‍ ശക്തമായാണ് രംഗത്തെത്തിയത്. അതോടെ എന്നും ചീഫ് ഓഫീസില്‍ മേലനങ്ങാതെ തടിച്ചു കൂടിയിരുന്ന യൂണിന്‍കാര്‍ക്ക് ഇളക്കം തട്ടി. ഇടപെട്ടില്ലെങ്കില്‍ യൂണിയനില്‍ നിന്നും കൊഴിഞ്ഞ് പോക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ സിഐടിയു നേതാവ് എളമരം കരീം രംഗത്തെത്തി ബിജു പ്രഭാകറെനിതിരെ തിരിഞ്ഞു. എന്നാല്‍ മണിക്കൂറിനകം തിരിമറി നടത്തിയ എക്‌സി. ഡയറക്ടറെ സ്ഥലം മാറ്റി.
കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ക്കും ഒരുവിഭാഗം ജീവനക്കാര്‍ക്കുമെതിരെ തുറന്നടിച്ചും സ്ഥാപനത്തിലെ തട്ടിപ്പുകള്‍ തുറന്നു പറഞ്ഞുമാണ് ബിജു പ്രഭാകര്‍ രംഗത്തെത്തിയത്. കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട ഉന്നത നേതൃത്വം മാറിയേ പറ്റൂ. ഒന്നുകില്‍ നന്നാക്കും, അല്ലെങ്കില്‍ ഞാന്‍ പുറത്തുപോകും എന്നാണ് ബിജു പ്രഭാകര്‍ പറഞ്ഞത്.
പരസ്യ പ്രസ്താവനയ്‌ക്കെതിരെ സിഐടിയു ഉള്‍പ്പെടെ യൂണിയനുകള്‍ രംഗത്തു വന്നതോടെ കെഎസ്ആര്‍ടിസിയില്‍ പുതിയ പോര്‍മുഖം തുറന്നു. കോര്‍പറേഷന്‍ ആസ്ഥാനം ഐഎന്‍ടിയുസി യൂണിയന്‍ ഉപരോധിച്ചു. ആരംഭിക്കാനിരിക്കുന്ന കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് കമ്പനി സംബന്ധിച്ച് യൂണിയനുകളും മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് സിഎംഡി പരസ്യമായി തിരിച്ചടിച്ചത്.
ഇന്നലെ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, വരുമാനക്കണക്കില്‍ 100 കോടി രൂപ കാണാതായതുമായി ബന്ധപ്പെട്ട് പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് ബിജു പ്രഭാകര്‍ ഉന്നയിച്ചത്. വൈകുന്നേരത്തോടെ ശ്രീകുമാറിനെ എറണാകുളം സെന്‍ട്രല്‍ സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസറായി സ്ഥലം മാറ്റി. ശ്രീകുമാര്‍ 100 കോടി രൂപ വെട്ടിച്ചുവെന്നു താന്‍ പറഞ്ഞിട്ടില്ലെന്നു ബിജു പ്രഭാകര്‍ വൈകുന്നേരം വ്യക്തത വരുത്തി. കണക്കില്‍ പൊരുത്തക്കേടുള്ളതിനാല്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും പറഞ്ഞു.
പോക്‌സോ കേസ് പ്രതിയായ ജീവനക്കാരനെ തിരിച്ചെടുത്ത വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദിനെതിരെ ശിക്ഷാ നടപടിയുണ്ടാകും. സ്വിഫ്റ്റ് പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും. എതിര്‍ക്കുന്നവര്‍ സ്ഥാപനത്തില്‍ ഉണ്ടാവില്ലെന്നും ബിജു തുറന്നടിച്ചു. സ്വിഫ്റ്റ് നടപ്പാക്കിയ ശേഷമേ ഒരു പൈസയെങ്കിലും തരൂ എന്ന് ധനവകുപ്പ് അറിയിച്ചുകഴിഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന തട്ടിപ്പുകള്‍ എണ്ണിപ്പറയുകയായിരുന്നു ബിജു പ്രഭാകര്‍. നൂറോളം വര്‍ക്‌ഷോപ്പുകളില്‍ നടക്കുന്നത് നാലരക്കോടിയോളം രൂപയുടെ ലോക്കല്‍ പര്‍ച്ചേസാണ്. അതിന്മേല്‍ പിടിമുറുക്കിയാല്‍ വണ്ടി റോഡിലിറങ്ങാത്ത സാഹചര്യം പലയിടത്തുമുണ്ട്. വിലകുറഞ്ഞ സ്‌പെയര്‍ പാര്‍ട്‌സ് ഉപയോഗിച്ചിട്ടു കൂടിയ വില എഴുതി വാങ്ങുന്ന രീതി വ്യാപകമാണ്.
ഉപജാപങ്ങളുടെ കേന്ദ്രമാണ് കെഎസ്ആര്‍ടിസി ചീഫ് ഓഫിസ്. വേണ്ടത്ര പഠനമില്ലാതെയാണ് ഷോപ്പിങ് കോംപ്ലക്‌സുകള്‍ നിര്‍മിച്ചത്. സിഎന്‍ജിയെ എതിര്‍ക്കുന്നത് ട്രിപ്പ് ദൂരം കൂട്ടിക്കാണിച്ചുള്ള ഡീസല്‍ വെട്ടിപ്പു തുടരാനാണ്. പുതിയ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി 20 വര്‍ക്‌ഷോപ്പുകള്‍ മാത്രമേ കാണൂ. ബാക്കിയെല്ലാം ഡേ മെയ്ന്റനന്‍സിനുള്ള മൊബൈല്‍ യൂണിറ്റുകളായിരിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
5% ജീവനക്കാരാണു പ്രശ്‌നക്കാര്‍. അവര്‍ക്കു വയനാട്ടില്‍ ഇഞ്ചിക്കൃഷി കാണും. അല്ലെങ്കില്‍ നാഗര്‍കോവിലോ മറ്റു സ്ഥലങ്ങളിലേക്കോ ട്രിപ്പിനു പോകുന്നവരായിരിക്കും. അവരെ സംബന്ധിച്ച് കെഎസ്ആര്‍ടിസി നന്നാകാതിരിക്കണം, ജോലി എന്തെന്നു ചോദിക്കുമ്പോള്‍ ഇവര്‍ക്കു സര്‍ക്കാരിന്റെ ലേബല്‍ വേണം താനും. രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിപിടിച്ചു നടന്ന് കൈക്കൂലി കൊടുത്തും കെഎസ്ആര്‍ടിസിയില്‍ കയറിയവരാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ജീവനക്കാരോടു മോശമായി പെരുമാറുന്നതെന്നും ബിജു പ്രഭാകര്‍ തുറന്നടിച്ചു.
" f
https://www.facebook.com/Malayalivartha