ഓപ്പറേഷന്‍ സ്‌ക്രീന്‍ നാളെ മുതല്‍.... സംസ്ഥാനത്ത് കൂളിംഗ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് കൂളിംഗ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഹൈക്കോടതി, സുപ്രീംകോടതി വിധികള്‍ ലംഘിച്ചു കൊണ്ട് വാഹനങ്ങളുടെ ഗ്ലാസുകളില്‍ കൂളിംഗ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
നാളെ മുതല്‍ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തും. ഗ്ലാസില്‍ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകളും, വിന്‍ഡോയില്‍ കര്‍ട്ടനിട്ട കാറുകള്‍ എന്നിവയ്‌ക്കെതിരെ നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് ട്രാന്‍സപോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. മന്ത്രിമാര്‍ക്കും ഇളവില്ല. മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും ബാധകം. ഇളവ് ഇസെഡ് കാറ്റഗറി സുരക്ഷ ഉള്ളവര്‍ക്ക് മാത്രം. സംസ്ഥാനത്ത് ബാധകമാവുക മുഖ്യമന്ത്രിക്ക് മാത്രം.
നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് ഇ- ചെല്ലാന്‍ വഴിയാകും പെറ്റി ചുമത്തുക. നിയമലംഘനം നടത്തിയ വാഹനങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നാളെ മുതല്‍ പരിശോധന തുടങ്ങണമെന്നും ട്രാന്‍സപോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.
"
https://www.facebook.com/Malayalivartha