ആ കളികള്‍ പൊളിഞ്ഞു... കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറെ മാറ്റണമെന്ന സിഐടിയു ആവശ്യം സര്‍ക്കാര്‍ തള്ളിയതായി സൂചന; ബിജുവിനെതിരെ തത്കാലം നടപടിയെടുത്താല്‍ അത് തെറ്റായ സന്ദേശം പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കും

കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറിനെതിരെ മാറ്റില്ല. ബിജു പ്രഭാകറിനെതിരെ നടപടിയെടുത്താല്‍ അത് തെറ്റായ സന്ദേശം പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കും എന്ന ധാരണയെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍മാറിയത്. എന്നാല്‍ സി ഐ ടി യു വിന് സമര രംഗത്ത് തുടരാന്‍ സി പി എമ്മും സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ട്. സി ഐ റ്റി യു ജീവനക്കാര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ അത് അവമതിപ്പിന് കാരണമാകുമെന്ന് സി പി എം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ബിജു പ്രഭാകറിന്റെ നീക്കങ്ങള്‍ക്ക് പൂര്‍ന്ന പിന്തുണയാണ് മന്ത്രി എ കെ ശശീന്ദന്‍ നല്‍കുന്നത്. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബിജു പ്രഭാകര്‍ മന്ത്രിയെ അറിയിച്ചപ്പോള്‍ അദ്ദേഹം സമ്മതം നല്‍കിയതായാണ് വിവരം. ഇത്തരം കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ അദ്ദേഹം ആദ്യം സമിപിച്ചത് ഗതാഗത മന്ത്രിയെയാണ്. എന്നാല്‍ ജീവനക്കാരെ പിണക്കാന്‍ താന്‍ തയ്യാറല്ലെന്ന് മന്ത്രി പറഞ്ഞതായാണ് വിവരം. അങ്ങനെയാണ് ബിജു നേരിട്ട് പത്ര സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പത്ര സമ്മേളനത്തിന് മുഖ്യമന്ത്രിയുടെയോ സിപി എമ്മിന്റെയോ പിന്തുണയില്ല. അതുകൊണ്ടാണ് സിപി എമ്മിന്റെ മുതിര്‍ന്ന നേതാവ് എളമരം കരീം ബിജു പ്രഭാകറിനെതിരെ രംഗത്തെത്തിയത്.
കെ എസ് ആര്‍ റ്റി സി യില്‍ വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചതോടെയാണ് സി ഐ റ്റി യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയത്. 2012 മുതല്‍ 2015 വരെയുള്ള യു ഡി എഫ് സര്‍ക്കാര്‍ കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ലെന്നാണ് പരാതി. അന്നത്തെ അക്കൗണ്ട്‌സ് മാനേജരും നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറുമായ ശ്രീകുമാറാണ് വെട്ടിപ്പ് നടത്തിയതെന്ന് ബിജു പ്രഭാകര്‍ പറഞ്ഞെങ്കിലും സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഉമ്മന്‍ചാണ്ടിയും ഗതാഗത മന്ത്രിമാരായിരുന്ന വിഎസ് ശിവകുമാറും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്.
കെഎസ്ആര്‍ടിസി കടം കയറി നില്‍ക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്.
ഇപ്പോള്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണെന്നാണ് എം ഡി പറഞ്ഞത്. ജീവനക്കാരെ മുഴുവന്‍ അഴിമതിക്കാരല്ലെന്നും എന്നാല്‍ പത്ത് ശതമാനം പേരെങ്കിലും അഴിമതിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡീസലില്‍ മാത്രമല്ല വെട്ടിപ്പ് നടക്കുന്നത്. ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ്സ് സര്‍വീസുകാരെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെയാണ് കെഎസ്ആര്‍ടിസി എംഡി ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. കെഎസ്ആര്‍ടിസിക്ക് കീഴില്‍ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കാനുള്ള എംഡിയുടെ നിര്‍ദ്ദേശത്തിനെതിരെ യൂണിയനുകള്‍ വലിയ എതിര്‍പ്പാണ് ഉയര്‍ത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് എംഡി ജീവനക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ജീവനക്കാരില്‍ ചിലര്‍ മാത്രമാണ് പ്രശ്‌നക്കാരെന്ന് എം ഡി പറഞ്ഞു. എന്നാല്‍ സ്ഥാപനത്തിനെതിരായ എംഡിയുടെ തുറന്ന് പറച്ചില്‍ വന്‍വിവാദമായി. സിപിഐകോണ്‍ഗ്രസ്ബിജെപി അനുകൂല സംഘനടകള്‍ എംഡിക്കെതിരെ രംഗത്തെത്തി. എം ഡിക്ക് കെഎസ്ആര്‍ടിസിയില്‍ കയറാനാവാത്ത സാഹചര്യമാണുള്ളത്. ബാങ്ക് കണ്‍സോര്‍ഷ്യവുമായി വായ്പയെടുത്തതിനാല്‍ കെഎസ്ആര്‍ടിസിക്ക് കിഫ്ബിയില്‍ നിന്നും നേരിട്ട് പുതിയ വായ്പ എടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് വായ്പ എടുക്കാന്‍ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കുന്നതെന്ന് എം ഡി പറഞ്ഞു. ഇതില്‍ അഴിമതിയുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.ആദ്യം സിഎന്‍ജിഎല്‍എന്‍ജി ബസ്സുകള്‍ വാങ്ങുന്നതിന് മാത്രമാണ് സ്വിഫ്റ്റ് എന്ന് പറഞ്ഞെങ്കിലും പിന്നീട് ദീര്‍ഘദൂര ബസ്സുകള്‍ ഈ കമ്പനിക്ക് കീഴിലേക്ക് മാറ്റാന്‍ എംഡി തീരുമാനിച്ചിരുന്നു. ഇതിനെതിരെയും യൂണിയനുകള്‍ രംഗത്തെത്തി.
വ്യാപക ക്രമക്കേടെന്ന പ്രസ്താവനയ്ക്ക് പിന്നാലെ എംഡിക്കെതിരെ കലാപക്കൊടിയുമായി സിഐടിയുവും രംഗത്തെത്തി. തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നില്‍ അപഹസിക്കാനാണ് എംഡിയുടെ ശ്രമമെന്ന് സിഐടിയു പറഞ്ഞു. എംഡി തന്റെ പ്രസ്താവന തിരുത്തണമെന്നും തിരുത്തിയില്ലെങ്കില്‍ എന്ത് വേണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സിഐടിയു അംഗീകൃത കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. എംഡിയുടേത് അനുചിതമായ പ്രസ്താവനയാണെന്ന് എളമരം കരീമും പറഞ്ഞു.
സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേല്‍ കെട്ടി വയ്ക്കുകയാണ് എം ഡി ചെയ്യുന്നതെന്ന് സി ഐ ടി യു ആരോപിച്ചു . ക്രമക്കേടുണ്ടെങ്കില്‍ കണ്ടെത്തേണ്ടത് മാനേജുമെന്റാണ്. ഇത്തരം കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത് എന്നായിരുന്നു എളമരം കരീമിന്റെ പ്രസ്താവന. തൊഴിലാളികളുടെ സഹകരണത്തോടെ, അവരെ വിശ്വാസത്തില്‍ എടുത്ത് വേണം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജുപ്രഭാകര്‍ ജയിക്കുമോ ജീവനക്കാര്‍ ജയിക്കുമോ എന്ന് കണ്ടറിയാം. സര്‍ക്കാരും സി പി എമ്മും ജീവനക്കാര്‍ക്കൊപ്പം നില്‍ക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha