എല്ലാവര്‍ക്കും ഹാപ്പി... ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഏല്‍പ്പിക്കാന്‍ ഹൈക്കമാന്റ് തീരുമാനം; തിങ്കളാഴ്ച ഹൈക്കമാന്റുമായി ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും

അടുത്തമന്ത്രിസഭ യു ഡി എഫിന് കിട്ടുകയാണെങ്കില്‍ ആദ്യത്തെ ടേം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവും. രണ്ടാമത്തെ ടേമായ രണ്ടര വര്‍ഷത്തില്‍ ചെന്നിത്തല മുഖ്യമന്ത്രിയാവും. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് തെരഞ്ഞടുപ്പിനെ നേരിടും
ഹൈക്കമാന്റിന്റെ ഏത് തീരുമാനവും അംഗീകരിക്കാമെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.എങ്ങനെയെങ്കിലും യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ മതിയെന്നും ആരു മുഖ്യമന്ത്രിയാവണമെന്ന തര്‍ക്കമില്ലെന്നും ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു. ചെന്നിത്തലയുടെ തീരുമാനത്തെ തീര്‍ത്തും സ്വാഗതം ചെയ്യുകയാണ് ഹൈക്കമാന്റ്.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു പോസിറ്റീവ് അപ്രോച്ച് ചെന്നിത്തലയില്‍ നിന്നും ഹൈക്കമാന്റ് പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് ടേം എന്ന നീക്കം ചെന്നിത്തലയില്‍ പ്രതിഷേധമുണ്ടാക്കുമെന്നാണ് ഹൈക്കമാന്റ് കരുതിയത്. എന്നാല്‍ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടി ചെന്നിത്തലയുമായി നിരവധി തവണ ചര്‍ച്ച നടത്തി. െ്രെകസ്തവരുടെ പിന്തുണ കിട്ടണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവണമെന്ന നിര്‍ദ്ദേശം കുഞ്ഞാലിക്കുട്ടിയാണ് മുന്നോട്ടുവച്ചത് . ഇപ്പോള്‍ െ്രെകസ്തവര്‍ ഇടതിന്റെ കോട്ടയിലാണ്.അത് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിയില്ല. അടുത്ത 5 വര്‍ഷം കൂടി പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും ചെന്നിത്തല കരുതുന്നു. സി പി എം തുടര്‍ ഭരണം ആഗ്രഹിച്ച വേളയിലാണ് കോണ്‍ഗ്രസിന്റെ ഉന്നതങ്ങളില്‍ മഞ്ഞുരുകിയത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ച!ര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിശ്ചയിച്ച കേന്ദ്രനേതാക്കള്‍ അടുത്ത ആഴ്ച കേരളത്തിലെത്തും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് അടക്കമുള്ള നേതാക്കളാണ് ആദ്യഘട്ട ച!ര്‍ച്ചകള്‍ക്കായി ജനുവരി 22 , 23 തീയതികളില്‍ കേരളത്തില്‍ എത്തുക. അശോക് ഗെലോട്ട്, ജി പരമേശ്വര ,ലൂസീനോ ഫെലോറ എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോണ്‍ഗ്രസ്സില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അഴിച്ചുപണിയില്‍ മറ്റന്നാള്‍ ഹൈക്കമാന്‍ഡും കേരള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാകും. ഡിസിസി പു:നസംഘടനയിലും തീരുമാനം പ്രതീക്ഷിക്കുന്നു,.
തദ്ദേശതോല്‍വിക്ക് ശേഷമുള്ള അഴിച്ചുപണിയെകുറിച്ചുള്ള ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം. സംസ്ഥാനത്തെത്തിയ എഐസിസി പ്രതിനിധികളോട് ഘടകകക്ഷികളും ഇക്കാര്യം ഉന്നയിച്ചു. കൂട്ടായ നേതൃത്വമാകും നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കുക എന്ന ഉറപ്പ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട് .
ഉമ്മന്‍ചാണ്ടിയെ തെര!ഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. അത്തരമൊരു ധാരണക്ക് ഹൈക്കമാന്‍ഡ് തയ്യാറാകുമോ എന്ന് വ്യക്തമല്ല. ധാരണ വഴി ഗ്രൂപ്പ് പോര് കുറയ്ക്കാനാകുമെന്നും അല്ല ധാരണ തന്നെ ഗ്രൂപ്പുകളിലെ ഭിന്നത കൂട്ടുമെന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടിയിലുണ്ട്.
കനത്ത തോല്‍വിയുണ്ടായിട്ടും എഐസിസി നിര്‍ദ്ദേശിച്ചിട്ടും ഡിസിസി പുന:സംഘടനകള്‍ക്ക് എ ഐ ഗ്രൂപ്പുകള്‍ വിമുഖതകാണിക്കുന്നതില്‍ എ ഐ സി സിക്ക് പ്രതിഷേധമുണ്ട്. എഐസിസി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചതോടെ മാറ്റേണ്ടവരുടെ സാധ്യതാ പട്ടിക ചര്‍ച്ചയിലേക്ക് കെപിസിസി കടന്നു. തിരുവനന്തപുരം. കൊല്ലം ,പത്തനംതിട്ട, കോട്ടയും, എറണാകുളം. പാലക്കാട് ,വയനാട് ഡിസിസികളില്‍ മാറ്റം ഉറപ്പാണ്. അതിനപ്പുറം എഐസിസി നിര്‍ദ്ദേശിക്കുമോ എന്നുള്ളതാണ് അറിയേണ്ടത്. കേരള നേതാക്കള്‍ സാധ്യതാ പട്ടിക നല്‍കിയാലും സംസ്ഥാന ചുമതലയുള്ള എഐസിസി പ്രതിനിധകളുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താകും അന്തിമതീരുമാനം. ഏതായാലും അടുത്തയാഴ്ചയോടെ ചിത്രം തെളിയുമെന്ന കാര്യം ഉറപ്പാണ്.
https://www.facebook.com/Malayalivartha