ബര്‍ലിനെകാത്തിരിക്കുന്നു... പിണറായി ബര്‍ലിനെ കാണുമോ? ബര്‍ലിന്‍ കാല് പിടിക്കുമോ? വന്‍ മതില്‍ തകര്‍ന്നുവീഴും

ഇതെന്താണ് ഇപ്പോൾ പറയാൻ കാരണം എന്നല്ലേ? ബർലിൻ ഇപ്പോൾ പറയുന്നു - അദ് ദേഹത്തിന് പിണറായിയെ കാണണം - മാപ്പു പറയണം. കമ്യൂണിസ്റ്റ് പാർട്ടിയിൽ മാപ്പ് പറച്ചിൽ ഇല്ലല്ലോ?പടി അടച്ച് പിണ്ഡം വെയ്ക്കുകയാണല്ലോ പതിവ്. സി പി എം ഔദ്യോഗിക പക്ഷത്തിനെതിരെ വലതുപക്ഷ വ്യതിയാനം ആരോപിച്ച് പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്തിയ വി.എസ്.അച്ചുതാനന്ദൻ്റെ വലംകയ്യായിരുന്നു കുഞ്ഞനന്തൻ നായർ 'പാർട്ടിയിൽ ഉന്നത സ്ഥാനത്ത് ഒന്നും എത്തിയില്ലെങ്കിലും മുതിർന്ന നേതാക്കളുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന കുഞ്ഞനന്തൻ നായരായിരുന്നു ഉൾപ്പാർട്ടി പോരാട്ടത്തിൽ വിഎസിൻ്റെ പ്രധാന സഹായികളിലൊരാൾ - പിണറായി വിജയൻ തൊഴിലാളി വർഗത്തിൻ്റെ ദത്തുപുത്രനാണെങ്കിൽ വി എസ് തനതു പുത്രനാണെന്ന ബർലിൻ്റെ നിരീക്ഷണം വലിയ കോലാഹലമുണ്ടാക്കിയിരുന്നു.പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകം ഏറെ വിവാദമായിരുന്നു. സി പി എമ്മിന് അകത്തു നടന്ന ആശയപ്പോരാട്ടങ്ങൾ ചിലപ്പോഴെങ്കിലും വ്യക്തികൾക്കു നേരെയുള്ള കടന്നാക്രമണമായിപ്പോയെന്ന തോന്നൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ബർലിൻ കുഞ്ഞനന്തൻ നായർക്കുണ്ട്. അത് കൊണ്ട് പിണറായി വിജയനെ ബർലിൻ കാത്തിരിക്കുന്നു. ഉൾപ്പാർട്ടി വിമർശനങ്ങൾ അദ് ഹേത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുമെന്നും വേണ്ടിവന്നാൽ കാല് പിടിക്കാനും തയ്യാറെന്ന് ബർലിൻ പറയുന്നു - കാല് പിടിക്കാൻ തയ്യാറാണെങ്കിലും ഒരു കാര്യത്തിൽ ബർലിൻ ഉറച്ചു നിൽക്കുന്നു. _ അന്നത്തെ പോരാട്ടം കൊണ്ട് പാർട്ടിയെ വലതുപക്ഷ വ്യതിയാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കഴിഞ്ഞുവെന്നും ബർലിൻ ഉറച്ചു വിശ്വസിക്കുന്നു. വി.എസിനെ അനുകൂലിച്ചതിൻ്റെ പേരിൽ സി പി എം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തൻ നായരെ ' പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. ഇപ്പോൾ വി.എസ്.വിശ്രമ ജീവിതത്തിലേക്കു പോകുമ്പോൾ ബർലിൻ മൗനത്തിലും ആണ്. പ്രത്യയശാസ്ത്ര തർക്കത്തിൻ്റെ ഭാഗമായിട്ടല്ല കാല് പിടിക്കാൻ തയ്യാറാകുന്നത്. വ്യക്തിപരമായി പോയതുകൊണ്ടാണ് കാല് പിടിക്കാൻ തയ്യാറാകുന്നത്. എനിക്ക് വേണ്ടി ഒരു കാര്യവും ഞാൻ അദ് ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. എന്ന് ബർലിൻ പറയുന്നു. ഇപ്പോൾ കാല് പിടിച്ചു മാപ്പ് ചോദിക്കാൻ നിൽക്കുന്ന ബർലിൻ്റെ മുമ്പിൽ പിണറായി എത്തുമോ? 2016-ൽ മുഖ്യമന്ത്രി ആകുന്നതിന് മുൻപ് അദ്ദഹം നടത്തിയ കേരള യാത്ര കണ്ണൂരിൽ എത്തിയപ്പോഴാണ് പിണറായിയെ ഏറ്റവും ഒടുവിൽ കണ്ടത്.ഇപ്പോൾ അദ് ദേഹത്തെ കാണണമെന്ന് അതിയായ ആഗ്രഹം _ കമ്പിൽ ടി.സി. ഗേറ്റിനടുത്തുള്ള തൻ്റെ നാല് സെൻറ് സ്ഥലം സി പി എമ്മിന് ഓഫിസ് പണിയാൻ ബർലിൻ സൗജന്യമായി നൽകിയിട്ടുള്ളതാണ്. 2015-ൽ '2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ കോൺഗ്രസ് നേതാവ് സുധാകരന് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചത് വൻ വിവാദത്തിലും ആയതാണ് - ഇങ്ങനെ പാർട്ടിയിൽ എല്ലാം നേരിട്ടു. സഹിച്ചു.മോഹഭംഗമുണ്ടെങ്കിലും ഞാൻ ഇപ്പോഴും കമ്മ്യൂണിസത്തിൽ അചഞ്ചലമായി വിശ്വസിക്കുന്നു എന്നു പറയുന്ന ബർലിനെ കാണാൻ സഖാവ് പിണറായി എത്തുമോ?അതോ പ്രൊഫ.എം.എൻ.വിജയൻ മാഷിനോട് കാണിച്ച നിഷേധമായ നിലപാട് ആയിരിക്കുമോ?
https://www.facebook.com/Malayalivartha