പാലാരിവട്ടം ബൈപാസില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.... കാര്‍ പൂര്‍ണമായും നശിച്ചു

പാലാരിവട്ടം ബൈപാസില്‍ ഒടിക്കൊണ്ടിരുന്ന ടാക്‌സി കാറിന് തീപിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് 12ന് പൈപ്പ്ലൈന്‍ സിഗ്‌നലിന് സമീപമാണ് വൈറ്റിലയില്‍നിന്ന് ലുലു മാളിലേക്ക് പോയ കാറിന് തീപിടിച്ചത്. അയ്യപ്പന്‍കാവ് ഈസ്റ്റ് സ്വദേശി പ്രമോദിന്‍േറതാണ് വാഹനം.
കാറില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും നശിച്ചു. ബാറ്ററിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാറിന്റെ സി.എന്‍.ജി സിലിണ്ടറിന് ചോര്‍ച്ച ഉണ്ടായിരുന്നതായി അഗ്‌നിരക്ഷാസേന പറഞ്ഞു. ഗാന്ധിനഗര്‍ അഗ്‌നിരക്ഷാസേനയാണ് തീയണച്ചത്.
"
https://www.facebook.com/Malayalivartha