ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ ഇന്നലെ രാവിലെ നടന്ന വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചു

ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ ഇന്നലെ രാവിലെ നടന്ന വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചു. മായിത്തറ കുറുപ്പംവീട്ടില്‍ രവീന്ദ്രന്റെ മകന്‍ നവീനാണ് (27) മരിച്ചത്. മുന്നില്‍ പോയ മിനിലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടര്‍ന്ന് നവീന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ നവീനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഫെബ്രുവരി രണ്ടിന് നവീന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ഇലക്ട്രീഷനായ നവീന്‍ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. മാതാവ്: മിനികുമാരി. സഹോദരന്‍: പ്രവീണ്‍.
"
https://www.facebook.com/Malayalivartha