രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം... 19 പേര്‍ക്ക് പരിക്ക്

രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മന്ദോറില്‍നിന്ന് ബീവറിലേക്ക് നിറയെ യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് വഴിതെറ്റി ഉള്‍ഗ്രാമമായ മഹേഷ്പുരയിലേക്കുള്ള വഴിയിലെത്തുകയായിരുന്നു. അവിടെവച്ച് വൈദ്യുത ലൈനില്‍ ബസ് തട്ടുകയും തീപിടിക്കുകയുമായിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആറുപേരെ അതീവ ഗുരുതര നിലയില്‍ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
13 പേരെ ചെറിയ പരിക്കുകളോടെ ജലോറിലെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.പി. ശര്‍മ പറഞ്ഞു.
"
https://www.facebook.com/Malayalivartha