നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ തിങ്കളാഴ്ച ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും
നിയമസഭ സ്ഥാനാര്‍ഥി നിര്‍ണയവും, ഡിസിസി പുനഃസംഘടനയും ചര്‍ച്ച ചെയ്യും. സംസ്ഥാന ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക.
ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും. കെ.സി. വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha

























