തലശ്ശേരി അതിരൂപതയിലെ കൊച്ചച്ചന് സഹപാഠിയെ കണ്ടപ്പോൾ പ്രണയം തലയ്ക്ക് പിടിച്ചു... കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം ഇടവകയിലെ യുവതി കൊച്ചച്ഛനൊപ്പം നാടുവിട്ടു.... പ്രതിഷേധവുമായി വിശ്വാസികള്‍

തലശേരി അതിരൂപതയിലെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ചീക്കാട് ഉണ്ണിമിശിഹ ദേവാലയത്തില്‍ മുന്‍പ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം. ഫാദര്‍. അനീഷ് വട്ടക്കയത്തില്‍ രണ്ട് വര്‍ഷക്കാലം മുന്‍പ് വരെ ഈ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനായിരുന്നു.
എന്നാല്‍, ഇവിടുന്ന് സ്ഥലം മാറി ഫാദര്‍ അനീഷ് അമ്മം കുളത്തേക്ക് മാറിയിരുന്നു. എന്നാലിപ്പോഴിതാ ഫാ. അനീഷ് ചീക്കാട് ഇടവകയിലെ യുവതിയുമായി നാടുവിട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒരു കുട്ടിയുടെ അമ്മയുമായിട്ടാണ് ഫാ. അനീഷ് നാടുവിട്ടതെന്നാണ് വിവരങ്ങള്‍. ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് യുവതി കൊച്ചച്ചനോടൊപ്പം പോയത്.
വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ രണ്ടഭിപ്രായമാണുള്ളത്. അച്ചന്മാരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യങ്ങളും ഇക്കൂട്ടര്‍ ഉന്നയിക്കുന്നുണ്ട്. പൗരോഹിത്യം കളങ്കപ്പെടുത്തുന്നവര്‍ക്ക് ആര് മാപ്പ് നല്‍കുമെന്നും ചോദിക്കുന്നവരുണ്ട്.
https://www.facebook.com/Malayalivartha