12 കോടിയുടെ ഭാഗ്യവാനെവിടെ? കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ തിരഞ്ഞ് കേരളം
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ആറ് ബമ്പര്‍ ലോട്ടറികളില്‍ ഒന്നാണ് ക്രിസ്മസ് - പുതുവത്സര ബമ്പര്‍. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സമ്മാനം യഥാക്രമം പത്ത്, അഞ്ച്, ഒന്ന് ലക്ഷം വീതമാണ്.
അതേസമയം കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടിയുടെ ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയില്ല. ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ എക്സ്.ജി 358753 ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിന് നടത്തുന്ന ഹോള്‍സെയില്‍ ഏജന്‍സിയായ എന്‍.എം.കെയില്‍ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജന്‍സിക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് കിട്ടിയത്.
മറ്റ് നിരവധി സമ്മാനങ്ങള്‍ 18 വര്‍ഷത്തിനിടെ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഭാഗ്യം തന്റെ കൈയിലൂടെ കടന്നുപോയതിന്റെ സന്തോഷത്തിലാണ് വെങ്കിടേശ്. തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരോ ലോറി ഡ്രൈവര്‍മാരോ ആകാം ടിക്കറ്റ് വാങ്ങിയതെന്നാണ് കരുതുന്നത്.
ഏജന്‍സി കമ്മിഷനായി ലഭിക്കുന്ന തുക സ്ഥാപനം വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് വെങ്കിടേശ് പറഞ്ഞു. ഏജന്‍സി കമ്മിഷനായി ലഭിക്കുന്ന തുക സ്ഥാപനം വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് വെങ്കിടേശ് പറഞ്ഞു. ഭരണി ഏജന്‍സിയില്‍ ഇപ്പോള്‍ നാല് ജീവനക്കാരുണ്ട്. വെങ്കിടേശിന്റെ ഭാര്യയും രണ്ട് മക്കളും തമിഴ്നാട്ടിലാണ് താമസം.
https://www.facebook.com/Malayalivartha