Widgets Magazine
23
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം.. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു പരിഹാസ പരാമ‌ർശം..

വമ്പൻ ഒരുക്കങ്ങളുമായി കോൺഗ്രസ്സ് ..... നിഷ പുരുഷോത്തമനെ രംഗത്തിറക്കാൻ കോൺഗ്രസ് വി ഐ പികൾ വേറെയും

22 JANUARY 2021 01:59 PM IST
മലയാളി വാര്‍ത്ത

മനോരമ ചാനല്‍ അവതാരക നിഷാ പുരുഷോത്തമനെ നിയമസഭയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.എല്‍ ഡി എഫ് സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ ആലോചിക്കുന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെ യുഡി എഫ് സ്ഥാനാര്‍ത്ഥിയാക്കും. ഇവരെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.നിഷ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സൈബര്‍ സഖാക്കളുടെ രുക്ഷമായ ആക്രമണത്തിന് നിഷ ഇരയായിട്ടുണ്ട്.

മധ്യതിരുവിതാംകൂറുകാരിയായ നിഷാ പുരുഷോത്തമനെ ഇടുക്കി ജില്ലയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.സിപിഎം വീണാ ജോര്‍ജിനെ രംഗത്തിറക്കിയതു പോലെയാണ് നിഷയെ കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്യിപ്പിക്കുന്നത്. യു ഡി എഫിന്റെ കൈയിലുണ്ടായിരുന്ന ഇടുക്കി സീറ്റില്‍ നിഷയെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ റോഷി അഗസ്റ്റിന് എതിരെ നിഷയെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയില്ല.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് വേണു രാജാമണിക്ക് ഇനി സാധ്യതയില്ല. അദ്ദേഹം യു ഡി എഫുകാരനല്ലെങ്കിലും യു ഡി എഫ് അനുഭാവിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസനെയും രംഗത്തിറക്കും.നടന്‍ ജഗദീഷിനും സാധ്യതയുണ്ട്. നേമത്താണ് ജഗദിഷിന് സാധ്യത.



യു.ഡി.എഫില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു. കോണ്‍ഗ്രസ് തൊണ്ണൂറ്റിയഞ്ചോളം സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം 87 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ട് കക്ഷികള്‍ മുന്നണി വിട്ടതാണ് അധിക സീറ്റുകള്‍ ലഭിക്കാന്‍ കാരണം. മുസ്ലീം ലീഗിന് രണ്ടും സി.എം.പിക്ക് ഒരു സീറ്റും അധികം കിട്ടിയേക്കും. ആര്‍.എസ്.പിക്ക് അനുകൂലമായി ചില സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കി പ്രാതിനിധ്യം ഉറപ്പാക്കും.


കഴിഞ്ഞ ഇലക്ഷനില്‍ കേരള കോണ്‍ഗ്രസ് 15-ഉം എല്‍.ജെ.ഡി. ഏഴും സീറ്റുകളില്‍ മത്സരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടെങ്കിലും ആ 15 സീറ്റും പി.ജെ. ജോസഫ് ചോദിക്കുന്നുണ്ട്. ജോസഫ് വിഭാഗം മത്സരിച്ചിരുന്നത് തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകളിലാണ്. മാണിവിഭാഗത്തില്‍നിന്ന് ജോസഫിലേക്ക് എത്തിയ സി.എഫ്. തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), ജോസഫ് എം. പുതുശ്ശേരി (തിരുവല്ല) എന്നീ സീറ്റുകള്‍കൂടി ജോസഫ് വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ജോസഫ് ഗ്രൂപ്പിന് 10 സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്.ജോസിന് ഇടതുമുന്നണി നല്‍കുന്ന സീറ്റുകള്‍ ജോസഫിനും നല്‍കും.

ജോസഫിന് തിരുവല്ല സീറ്റ് റാന്നിയുമായി വെച്ചുമാറാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയങ്കില്‍ തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുത്ത് റാന്നി കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും. മലബാര്‍ മേഖലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയിലും കേരള കോണ്‍ഗ്രസിന് താത്പര്യമുണ്ട്. സീറ്റ് ലഭിച്ചാല്‍ ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടിയായിട്ടാകും വെച്ചുമാറുക.

കൊല്ലത്ത് ഇരവിപുരമോ ചടയമംഗലമോ ലീഗ് എടുക്കാനും കുണ്ടറയില്‍ ആര്‍.എസ്.പി. മത്സരിക്കാനും നിര്‍ദേശമുണ്ട്. ഇരവിപുരത്ത് ലീഗ് നേരത്തേ ജയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞപ്രാവശ്യം ലീഗ് മത്സരിച്ച പുനലൂരില്‍ കോണ്‍ഗ്രസ് മത്സരിക്കും.

യു ഡി എഫ് നടത്തുന്നത് ജീവന്‍ മരണ പോരാട്ടമാണ്.ഇത്രയും കാലം ഇടതുമുന്നണി പയറ്റിയ തന്ത്രങ്ങള്‍ കോപ്പിയടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഉമ്മന്‍ ചാണ്ടിയെ മുന്നണി നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് അത്തരം കൂടിയാലോചനകള്‍ക്ക് വേണ്ടിയാണ്. ഏതു വിധേനയും ഇടതുമുന്നണിയെ തറപറ്റിക്കുകയാണ് ലക്ഷ്യം. വി പി ഐ കളെ രംഗത്ത് ഇറക്കുമ്പോഴും സാധാരണ പ്രവര്‍ത്തകര്‍ക്ക് തുല്യ പ്രാധാന്യം നല്‍കും. സമുദായിക സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സീറ്റ് നല്‍കാനും ആലോചനയുണ്ട്. എല്ലാ വരെയും ഒപ്പം നിര്‍ത്തി കളം പിടിക്കുകയാണ് ലക്ഷ്യം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച 'ഐഎന്‍എസ് മാഹി' നാവികസേനയ്ക്ക് കൈമാറി  (29 minutes ago)

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ പതിനഞ്ചുകാരന് ദാരുണാന്ത്യം  (43 minutes ago)

പി.എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു  (56 minutes ago)

ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി ഗതാഗത കമ്മീഷണര്‍  (1 hour ago)

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്  (1 hour ago)

പമ്പിലെ ജീവനക്കാരിക്ക് തോന്നിയ സംശയം പൊലീസിനെ അറിയിച്ചു: കള്ളനോട്ടുമായി മഞ്ചേരി സ്വദേശി ഷാന പൊലീസ് പിടിയില്‍  (3 hours ago)

ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കിയത് കൊള്ളപ്പലിശക്കാരന്റെ ഭീഷണിയെ തുടര്‍ന്ന്  (4 hours ago)

തൃശൂരില്‍ നാലുവയസുകാരന്‍ മരിച്ചത് പേനയുടെ മൂടി തൊണ്ടയില്‍ കുടുങ്ങി  (5 hours ago)

ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് റാപ്പര്‍ വേടന്‍  (6 hours ago)

സിഐ അഭിലാഷ് ഡേവിഡ്;  (6 hours ago)

രാത്രി പകലാക്കി: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജ്; ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങള്‍ മാറ്റിവച്ചു; എയിംസിന് ശേഷ  (6 hours ago)

മഴ മുന്നറിയിപ്പിൽ മാറ്റം  (6 hours ago)

രാത്രി പകലാക്കി: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജ്; ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങള്‍ മാറ്റിവച്ചു: എയിംസിന് ശേ  (6 hours ago)

ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി  (6 hours ago)

സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നട  (6 hours ago)

Malayali Vartha Recommends