Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

മൂന്ന് കിലോമീറ്റര്‍ മുന്നേ പ്രദീപിനൊപ്പം ഉണ്ടായിരുന്ന ആ സ്കൂട്ടർ ; അപകടം നടന്നപ്പോൾ സംഭവിച്ചത് മറ്റൊന്ന്; അമ്മയുടെയും മകളുടെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

22 JANUARY 2021 01:25 PM IST
മലയാളി വാര്‍ത്ത

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തിനിടയാക്കിയ സംഭവത്തോട് അനുബന്ധിച്ച് പോലീസ് തിരഞ്ഞ സ്കൂട്ടറിനെയും ഉടമയെയും ഒടുവിൽ പോലീസ് കണ്ടെത്തി. അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രക്കാരെ തിരിച്ചറിഞ്ഞതോടെ ചില് ദുരൂഹതകൾ മാറിയിരിക്കുകയാണ് . അപകടം നടന്ന സമയത്ത് ഈ സ്കൂട്ടർ ഉണ്ടായിരുന്നു.എന്നാൽ അപകടം നടന്ന് ഒരുമാസമായിട്ടും കണ്ടെത്താനാകാതെ പൊലീസ് പരസ്യം നല്‍കി .ഇവരെ കണ്ടെത്തണം എന്നത് പോലീസിന്റെ ആവശ്യമായിരുന്നു .കാരണം അപകട സമയത്ത് പ്രദീപിന്റെ സ്കൂട്ടറിന്റെ തൊട്ടടുത്തുണ്ടായിരുന്ന ഈ സ്കൂട്ടര്‍ ദുരൂഹതയുണര്‍ത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ മൂന്ന് കിലോമീറ്റര്‍ മുന്‍പ് മുതല്‍ രണ്ട് സ്ത്രീകള്‍ സഞ്ചരിക്കുന്ന ഈ സ്കൂട്ടര്‍ അദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ മുന്‍പിലുണ്ടായിരുന്നതായി കണ്ടെത്തി. വാഹനനമ്ബര്‍ വ്യക്തമാകാത്തതിനാല്‍ ആളെ കണ്ടെത്താനായില്ല. അങ്ങനെയായിരുന്നു പോലീസ് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത് .

ഇപ്പോൾ ഒരു മാസത്തിനു ശേഷം നെയ്യാറ്റിന്‍കര സ്വദേശിയായ അമ്മയും മകളും പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ലോറിയില്‍ തട്ടി പ്രദീപിന്റെ സ്കൂട്ടര്‍ മറിയുന്നത് കണ്ടതായി ദൃക്സാക്ഷികളായ ഇരുവരും മൊഴി നല്‍കി.പൊലീസ് മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയതോടെ സ്കൂട്ടര്‍ യാത്രക്കാര്‍ രംഗത്തെത്തി. നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഇരുമ്ബില്‍ താമസിക്കുന്ന അമ്മയും മകളുമാണ് അത്. തിരുവനന്തപുരത്തെത്തിയ ശേഷം അവര്‍ തിരികെ വീട്ടിലേക്ക് പോവുകയാരിന്നു. പ്രദീപിന്റെ വാഹനം അപകടത്തില്‍പെടുന്നത് കണ്ടതായി പിന്‍സീറ്റിലിരുന്ന മകള്‍ മൊഴി നല്‍കി.ലോറിയുടെ സൈഡില്‍ തട്ടിയാണ് മറിഞ്ഞതെന്നും പറഞ്ഞു. പക്ഷെ പേടികാരണം ആദ്യം നിര്‍ത്താതെ പോയെന്നും മുന്നൂറ് മീറ്ററോളം മുന്നിലെത്തിയ ശേഷം നിര്‍ത്തി നോക്കിയപ്പോഴേക്കും ആളുകൂടിയിരുന്നെന്നുമാണ് മൊഴി.മൊഴിയുടെ വിശ്വാസ്യത ഫോര്‍ട് എ.സി. പ്രതാപന്‍ നായരുടെ നേതൃത്വത്തിലെ സംഘം വിലയിരുത്തി വരികയാണ്. ഈ സ്കൂട്ടറിനൊപ്പം സഞ്ചരിച്ച മറ്റൊരു സ്കൂട്ടര്‍ കൂടി കണ്ടെത്താനുണ്ട്.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ച്‌ ലോറിയിടിച്ചാണ് പ്രദീപിന്റെ മരണം . അപകടം ആസൂത്രിതമെന്ന് വീട്ടുകാരും കൂട്ടുകാരും ആരോപിക്കുമ്ബോഴും സ്വാഭാവികമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടിപ്പർ ലോറി ഡ്രൈവർ വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം കാവടി തലയ്ക്കൽ, ശാന്തിനികേതനിൽ ജോയ് ഫ്രാൻസിസിനെപോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . ഇൗഞ്ചക്കൽ ഭാഗത്തു നിന്ന്‌ അപകടത്തിൽപ്പെട്ട ടിപ്പറുമായി അഭിഭാഷകനെ കാണാൻ പോകുമ്പോഴായിരുന്നു ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ടിപ്പർ കസ്റ്റഡിയിലെടുത്തിരുന്നു . അപകടം നടന്ന കാരയ്ക്കാമണ്ഡപത്തിനടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. വട്ടിയൂർക്കാവ് മൂന്നാംമൂട് നിന്ന് വീടുപണിക്കുള്ള എം-സാന്റുമായി വെള്ളായണി സർവോദയം ഭാഗത്തേക്ക് പോകവെയാണ് ടിപ്പർ പ്രദീപ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ടത്. കെ.എൽ.01സി.കെ.6949 കരിയ്ക്കകത്തമ്മ എന്ന ലോറി മോഹനന്റെ മകൾ സന്ധ്യയുടെ പേരിലാണ്. അപകടം നടന്ന കാരയ്ക്കാമണ്ഡപത്ത് ഫോറൻസിംഗ് സംഘമെത്തി തെളിവ് ശേഖരിച്ചു. തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓൺലൈൻ ചാനൽ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് പ്രദീപ് വീട്ടിലേക്ക് മടങ്ങവെ കാരയ്ക്കാമണ്ഡപം ട്രാഫിക് സിഗ്നലിന് സമീപത്തുവച്ച് ആയിരുന്നു അപകടം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുകളും രംഗത്ത് വന്നതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (4 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (4 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (4 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (6 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (6 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (7 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (7 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (7 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (8 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (8 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (8 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (8 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (8 hours ago)

Malayali Vartha Recommends