Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു; ജനവിശ്വാസം ഉള്ളവരായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

22 JANUARY 2021 05:27 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അണിനിരത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടി@50 എന്ന പുസ്തകം ഇന്ദിരാഭവനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.സ്ഥാനാര്‍ത്ഥികളെക്കുറിച്ച്‌ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഡല്‍ഹിയില്‍ നടന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനവധാനത കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ തിരിച്ചടിയുണ്ടായിട്ടുണ്ട്.

ജനവിശ്വാസം ഉള്ളവരായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. യുവജനങ്ങള്‍, മഹിളകള്‍, അവശദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍, ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു. ജനങ്ങളെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്ത് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാനേതാക്കളും ഒറ്റക്കെട്ടായി ഒരുമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടും. കൂട്ടായ നേതൃത്വമാണ് നയിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആരാണ് നയിക്കുക എന്നത് ഹൈക്കമാന്റ് തീരുമാനിക്കും എന്ന് എകെ ആന്റണിയും കെസി വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.

ഊഹാപോഹങ്ങള്‍ക്ക് പിറകെ ഒരു പ്രവര്‍ത്തകനും പോകരുത്. അച്ചടക്കത്തോടും ഏകമനസ്സോടും കൂടി മുന്നോട്ട് പോയാല്‍ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും. എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. യുവാക്കളുടെയും അവശദുര്‍ബല വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ വരുന്ന യുഡിഎഫ് സര്‍ക്കാരിനു പരിഹരിക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് കേരളത്തില്‍ വികസന സംസ്‌കാരം ഉണ്ടാക്കിയത്. അവരുടെ കയ്യൊപ്പുപതിയാത്ത ഒരു വികസനവും കേരളത്തില്‍ ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയുമൊക്കെ ചരിത്രത്തില്‍ ഇടംപിടിച്ചത്.

ക്ഷേമപ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് മുന്നിലുള്ളത്. ക്ഷേമപെന്‍ഷന്‍ തുടങ്ങിയത് ആര്‍ ശങ്കറാണ്. സൗജന്യറേഷന്‍ നല്കിയത് ഉമ്മന്‍ ചാണ്ടിയാണ്. പെന്‍ഷനും ഭക്ഷ്യകിറ്റുമൊക്കെ മുന്‍ സര്‍ക്കാരുകളുടെ തുടര്‍ച്ചയാണ്. അതില്‍ കൊട്ടിഘോഷിക്കാന്‍ ഒന്നുമില്ല. ജനങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടും അവരെ വായിച്ചറിഞ്ഞുമാണ് ഉമ്മന്‍ ചാണ്ടി പൊതുപ്രവര്‍ത്തനം നടത്തുന്നത്. ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും തോല്‍പ്പിക്കാനാവില്ലെന്നും തകര്‍ക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി തെളിയിച്ചു. ഒരു എംഎല്‍എ എപ്പോഴും കൂടെയുണ്ട് എന്നു ജനങ്ങള്‍ക്കു തോന്നണം. ഈ തോന്നല്‍ ഉമ്മന്‍ ചാണ്ടി ഒരു രാഷ്ട്രീയസംസ്‌കാരമാക്കി മാറ്റിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് നല്കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. വര്‍ക്കല കഹാര്‍, ബാബു കുഴിമറ്റം, സുനില്‍ സിഇ, പിഎസ് പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ അന്‍സാര്‍ വര്‍ണന എഡിറ്റ് ചെയ്ത പുസ്തകം പേപ്പര്‍ പബ്ലിക്കയാണു പ്രസിദ്ധീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (4 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (4 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (4 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (6 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (6 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (7 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (7 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (7 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (8 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (8 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (8 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (8 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (8 hours ago)

Malayali Vartha Recommends