Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

പിണറായി ഈ വീടിന്റെ ഐശ്വര്യം... സീറ്റ് കിട്ടാത്ത കോണ്‍ഗ്രസില്‍ മുങ്ങിച്ചാവാന്‍ ഞങ്ങളെ കിട്ടില്ലെന്ന ഉറച്ച തീരുമാനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് തലവേദന സൃഷ്ടിക്കുന്നു; കെവി തോമസിനെ പറഞ്ഞൊതുക്കുമ്പോള്‍ എല്ലാം തീര്‍ന്നെന്ന് കരുതിയ സോണിയയ്ക്ക് തെറ്റി; ദേ വരുന്നു മലപോലെ പഴയ ചാക്കോ; ഇടത്തേക്ക് ചായാന്‍ പി.സി. ചാക്കോയും

24 JANUARY 2021 09:02 AM IST
മലയാളി വാര്‍ത്ത

സീറ്റ് മോഹികളായവര്‍ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. സീറ്റ് മോഹികളുടെ ഇപ്പോഴത്തെ കാണപ്പെട്ട ദൈവമാണ് പിണറായി വിജയന്‍. അതായത് പിണറായി വിജയനെ ഒന്ന് പുകഴ്ത്തിയാല്‍ അത് വലിയ ചര്‍ച്ചയാകും.

അതോടെ ഇടത്തേയ്ക്ക് ചായുന്നുവെന്ന വാര്‍ത്ത വരും. പിന്നെ ഒരു ദിവസം പത്രസമ്മേളനത്തിന് നിശ്ചയിക്കും. അതിന് മുമ്പ് സോണിയ ഗാന്ധി മുതല്‍ പാവം ചെന്നിത്തല വരെ ആരെങ്കിലും വിളിച്ച് സീറ്റുറപ്പ് നല്‍കും. അതാണ് പ്രൊഫ. കെ.വി. തോമസും പരീക്ഷിച്ച് വിജയിച്ചത്.



കെ.വി. തോമസിനു പിന്നാലെ സമ്മര്‍ദതന്ത്രവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയും. കോണ്‍ഗ്രസ് വിടാന്‍ പി.സി. ചാക്കോ ഒരുങ്ങുന്നതായി അഭ്യൂഹം. പാര്‍ട്ടിവിടുമെന്ന മുതിര്‍ന്ന നേതാവായ കെ.വി. തോമസിന്റെ സമ്മര്‍ദതന്ത്രം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടു തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്.

 



എന്നാല്‍, പി.സി. ചാക്കോയുടെ കാര്യത്തില്‍ സംസ്ഥാനദേശീയ തലത്തില്‍ വലിയ ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ചാക്കോ പോയാലും പ്രശ്‌നമില്ലെന്ന മട്ടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ആളെക്കൂട്ടാന്‍ കെല്‍പ്പുള്ള നേതാവായി ചാക്കോയെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നില്ല. എന്നാല്‍, മുതിര്‍ന്ന നേതാവായ ചാക്കോയ്ക്ക് ക്രിസ്തീയ സഭാ നേതൃത്വവുമായി നല്ല അടുപ്പമുണ്ട്. തൃശൂര്‍, എറണാകുളം മേഖലയിലാണ് ചാക്കോയുടെ സഭാ ബന്ധത്തിന്റെ ബലം. അതുകൊണ്ട് ചാക്കോയെ പിണക്കുന്നത് മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമോയെന്ന ആശങ്കയും കോണ്‍ഗ്രസിലുയര്‍ന്നിട്ടുണ്ട്.



സംസ്ഥാന രാഷ്ട്രീയത്തിനേക്കാളും ഹൈക്കമാന്‍ഡിലായിരുന്നു ചാക്കോയുടെ പിടിയത്രയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി, തൃശൂര്‍ എന്നീ സീറ്റുകളിലൊന്നില്‍ മത്സരിക്കാന്‍ കഴിയുമെന്ന് ചാക്കോ ധരിച്ചിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് കൈവിട്ടു. ഇതില്‍ പ്രതിഷേധിച്ച് ചാക്കോ ദേശീയ നേതൃത്വത്തിനെതിരേ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഷീല ദീക്ഷിത് അടക്കമുള്ളവരെ ചാക്കോ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ കണ്ണിലെ കരടുമായി.



എന്നാല്‍, ചാക്കോ കോണ്‍ഗ്രസുമായി മാനസികമായ അകന്നു എന്ന മട്ടിലാണ് പ്രചാരണം. ശരദ്പവാറുമായി അദ്ദേഹം അടുക്കുന്നുവെന്നും അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. പവാറിന്റെ എന്‍.സി.പിയിലൂടെ എല്‍.ഡി.എഫില്‍ എത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ചാക്കോ ശ്രമിക്കുന്നതെന്നാണ് പ്രചാരണം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തനിക്കിനി കാര്യമായി ഒന്നും നേടാനാകില്ലെന്ന ബോധ്യമായതോടെയാണ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തന്റെ പഴയ നേതാവായ ശരദ്പവാറുമായി ബന്ധപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

 

നിലവില്‍ എന്‍.സി.പിക്ക് സംസ്ഥാനത്ത് കരുത്തുറ്റ നേതൃത്വം ഇല്ലെന്നതും ചാക്കോയ്ക്ക് ഗുണകരമാകുന്നുണ്ട്. പാലാ സീറ്റിനെച്ചൊല്ലി ആടിയുലയുകയാണ് എന്‍.സി.പി. വേണമെങ്കില്‍ പാലാ സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചയ്ക്കു തയാറാകുന്നതിനൊപ്പം ചാക്കോയ്ക്കും ഒരു സീറ്റ് പവാര്‍ ഉന്നമിടുന്നുണ്ടെന്നും സൂചനയുണ്ട്. ഇടതുപക്ഷത്തു നിന്ന് വിട്ടുപോകാന്‍ പവാറിനു താല്‍പര്യമില്ലെന്നും അതിനു പിന്നില്‍ ചാക്കോയാണെന്നും ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.



പണ്ടത്തെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ ചാക്കോയ്ക്കും സീറ്റ് തന്നെയാണ് മുഖ്യം. ആരെങ്കിലും ഇടപെട്ട് ഒരു സീറ്റ് നല്‍കിയില്ലെങ്കില്‍ ചാക്കോ ചാക്കുമായി എത്തുന്നത് പിണറായി വിജയന്റെ അടുത്തായിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (4 minutes ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (37 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (1 hour ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (1 hour ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (1 hour ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (1 hour ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (1 hour ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (2 hours ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (2 hours ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (2 hours ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (3 hours ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (3 hours ago)

Earthquake ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം;  (3 hours ago)

മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (3 hours ago)

പ്രതികൾ കോടതിയിൽ കീഴടങ്ങി  (3 hours ago)

Malayali Vartha Recommends