Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും

മുന്നറിയിപ്പുമായി യു.എന്‍... മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടത്തിലാണെന്ന് യു.എന്‍.; വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യു.എന്‍. ഈ മുന്നറിയിപ്പു നല്‍കുന്നത്

24 JANUARY 2021 10:53 AM IST
മലയാളി വാര്‍ത്ത

മുല്ലപെരിയാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ലോകത്തെ വളരുന്ന ഭീഷണിയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ (യു.എന്‍.) റിപ്പോര്‍ട്ട്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യു.എന്‍. ഈ മുന്നറിയിപ്പുനല്‍കുന്നത്.

2025 ആകുമ്പോള്‍ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഈ കാലപരിധി പിന്നിടും. മുല്ലപ്പെരിയാറാകട്ടെ നൂറുകൊല്ലത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷംപേര്‍ അപകടത്തിലാകും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ്. ഘടനാപരമായ പ്രശ്‌നങ്ങളുണ്ട്. കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കവിഷയമാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

 



യു.എന്‍. സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള 'ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ'ണ് 'പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി' എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

20ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ലോകത്തെ പതിനായിരക്കണക്കിന് അണക്കെട്ടുകളുടെ ഒഴുക്കുദിശകളിലായിരിക്കും 2050ഓടെ ലോകത്തെ ഭൂരിഭാഗമാളുകളും താമസിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025ഓടെ 50 വര്‍ഷം പഴക്കമെത്തുന്ന 1115ലേറെ വലിയ അണക്കെട്ടുകള്‍ ഇന്ത്യയിലുണ്ട്. 2050ഓടെ ഇത് 4250 എണ്ണമാവും. 64 വലിയ അണക്കെട്ടുകള്‍ക്ക് 2050ഓടെ 150 വര്‍ഷം പഴക്കമാകും. ലോകത്തെ ഏറ്റവുംവലിയ 58,700 വലിയ അണക്കെട്ടുകളില്‍ ഭൂരിഭാഗവും 1930നും 1970നുമിടയില്‍ നിര്‍മിച്ചവയാണ്. 50മുതല്‍ 100വരെ വര്‍ഷം കാലാവധിയുള്ളവയാണവ.



തിരുവിതാംകൂര്‍ രാജ്യവും ബ്രിട്ടീഷ് ഭരണ കര്‍ത്താക്കളും തമ്മില്‍ 1886 ഒക്ടോബര്‍ 29 നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കരാറിലൊപ്പിട്ടത്.. അന്ന് മുതല്‍ 999 വര്‍ഷത്തെ പാട്ടത്തിനാണ് കരാര്‍ നല്‍കിയത്. 1887 ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിര്‍മ്മാണം ആരംഭിക്കുന്നത്. 1895 ഒക്ടോബര്‍ 10നാണ് അണക്കെട്ട് കമ്മീഷന്‍ ചെയ്തു.. നിര്‍മ്മാണം മുതല്‍ മുല്ലപ്പെരിയാര്‍ ചരിത്രത്തലിടം നേടിയ അണക്കെട്ടായിരുന്നു. ഇന്ന് തമിഴ് നാടിന്റെ ഭാഗമായി മാറിയ തേനി, മധുര, ദിണ്ഡിഗല്‍, രാമനാഥപുരം, ശിവഗംഗ എന്നിവയുള്‍പ്പടെ അഞ്ച് ജില്ലകളിലേക്ക് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ അണക്കെട്ട് നിര്‍മ്മിക്കാന്‍ തയ്യാറായത്.



തമിഴ്‌നാടന്‍ ജില്ലകളിലെ വരള്‍ച്ചയകറ്റി കൃഷി സമൃദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി കുമളിയില്‍ പണിതുയര്‍ത്തിയ മുല്ലപെരിയാര്‍ അണക്കെട്ടിന് 125 വയസ് കഴിഞ്ഞു.തമിഴ്‌നാട്ടിലെ 68556 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കും ശുദ്ധജല ക്ഷാമത്തിനും പരിഹാരം കാണുന്ന ഈ അണക്കെട്ട് എന്നും വാര്‍ത്തകളില്‍ നിറഞിട്ടുണ്ട്.. പെരിയാര്‍ വന്യജീവി സങ്കേതത്തത്തിലും സമീപ പ്രദേശങ്ങളിലുമായി 5398 ചതുരശ്ര കിലോമീറ്ററാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം.

സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ചാണ് ബ്രിട്ടീഷ് എന്‍ജിനീയര്‍ അണക്കെട്ട് നിര്‍മിച്ചത്. ഇടുക്കി ജില്ലയിലെ കുമിളിയില്‍ ഈ അണ ഉയര്‍ന്നതോടെ തേക്കടി തടാകവും രൂപം രൂപം കൊണ്ടു. ലോകത്ത് ഇന്നുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണിതെന്നും പറയപ്പെടുന്നു.

കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളില്‍ സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് അണകെട്ടിയത്. നിര്‍മാണഘട്ടത്തില്‍ രണ്ട് തവണ കെട്ട് ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറി. എന്നാല്‍, താന്‍ തുടങ്ങിവച്ച് സ്വപ്നം കെട്ടി ഉയര്‍ത്താതിരിക്കാന്‍ എഞ്ചിനീയര്‍ പെന്നി ക്വിക്കിന് കവിഞ്ഞില്ല. സര്‍ക്കാര്‍ പിന്മാറിയതോടെ ബ്രിട്ടനിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ഇന്ത്യയിലെ ഈ അണക്കെട്ട് നിര്‍മ്മിച്ചത്.

 



1886 ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മയും ബ്രിട്ടീഷ് സ്‌റ്റേറ്റ് സെക്രട്ടറി ഫോര്‍ പെരിയാര്‍ ഇറിഗേഷന്‍ വര്‍ക്കസുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 999 വര്‍ഷത്തെ പാട്ടത്തിനാണ് നല്‍കുമെന്നായിരുന്നു. എന്നാല്‍ 1947 ല്‍ ഇന്ത്യ സ്വതന്ത്രമാവുകയും 1956 നവംബറില്‍ കേരളം രൂപീകൃതമാവുകയും തിരുവിതാംകൂര്‍ രാജ്യം ഇല്ലാതാവുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണാധികാരികളും തിരുവിതാംകൂര്‍ രാജ്യവും തമ്മിലുള്ള കരാര്‍ അസാധുവായതായി കേരളം നിലപാട് സ്വീകരിച്ചു. 1970 ല്‍ അച്യതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് കേരളവും തമിഴ് നാടും ഈ വിഷയത്തില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടു.


1961 ന് ശേഷം കേരളത്തില്‍ വീണ്ടും ആശങ്കയുടെ വഴിയൊരുക്കിയത് 1990കളുടെ രണ്ടാം പകുതിയില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍കണ്ട ചോര്‍ച്ചയാണ്. ആ ചോര്‍ച്ച സംബന്ധിച്ച ആശങ്ക കേരളത്തില്‍ വലിയ വിഷയമായി മാറി.

 

 

ഇതോടെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ് നാട് ആവശ്യമുന്നയിക്കുകയും ജലനിരപ്പ് കുറയ്ക്കാന്‍ അനുമതി വേണമെന്ന കേരളം ആവശ്യപ്പെടുകയും ചെയ്തുതുടങ്ങി. ഡാമിലെ നിയന്ത്രണം സംബന്ധിച്ച് അവകാശ തര്‍ക്കങ്ങളും ഉടലെടുത്തു. സംസ്ഥാന്തര ജലതര്‍ക്കം കോടതി കയറി. മുല്ലപ്പെരിയാര്‍ വിഷയം പഠിക്കാന്‍ കേന്ദ്ര ജലകമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരെ നിയോഗിച്ചുള്ള കമ്മിറ്റിയെ സുപ്രീം കോടതി 2006 ല്‍ നിയോഗിച്ചു. പിന്നീട് 2010 ല്‍ എ എസ് ആനന്ദ് കമ്മിറ്റിയെ നിയോഗിച്ചു.

2014 മെയ് 7 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്‌നാടിന് അനുകൂലമായി വന്നു. 136 അടിയില്‍ നിന്നും 142 അടിയിലേയ്ക്ക് ജലനിരപ്പ് ഉയര്‍ത്താമെന്നും, അണക്കെട്ടിന്റെ നിരീക്ഷണത്തിന് ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാമെന്നും അന്നത്തെ സുപ്രീംകോടതി വിധിയില്‍ പറഞ്ഞു. ഇതാണ് ഇപ്പോള്‍ നിലവിലുള്ള സ്ഥിതി. ഐക്യരാഷ്ട്ര സഭയുടെ പുതിയ കണ്ടെത്തലിലും മറ്റൊന്നും സംഭവിക്കാന്‍ സാധ്യതയില്ലെന്നു വേണം കരുതാന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (6 minutes ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (2 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (2 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (4 hours ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (4 hours ago)

കുവൈത്തിൽ നിര്യാതനായി...  (4 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (4 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (5 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (5 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (5 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (6 hours ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (6 hours ago)

Malayali Vartha Recommends