പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പതിനാറുകാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം കഠിനംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് 16കാരിയായ പെണ്‍കുട്ടി പരാതി നല്‍കിയത്. ഇയാള്‍ ഒളിവിലാണ്.
പെണ്‍കുട്ടിക്കൊപ്പമുള്ള ഫോണിലെ സെല്‍ഫി ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയോട് നഗ്നചിത്രം അയക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha