പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാനാണ് (19) അറസ്റ്റിലായത്. ഒരുവര്‍ഷം മുമ്പാണ് ഷാന്‍ 17കാരിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇരുവരെയും വെള്ളിയാഴ്ച പുലര്‍ച്ച നാലരയോടെ കൊല്ലം കടയ്ക്കലില്‍വെച്ച് പൊലീസ് പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി ഷാന്റെ പേരില്‍ മോഷണമടക്കം 12ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























