എത്ര മനോഹരമായ ആചാരങ്ങള്‍... ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കി ചെന്നിത്തലയെ രക്തസാക്ഷിയാക്കി നൈസില്‍ മുഖ്യമന്ത്രിയാകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒന്നൊന്നര നമ്പര്‍; അപകടം തിരിച്ചറിഞ്ഞ ഉമ്മന്‍ചാണ്ടിയാരാ മോന്‍; സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെ പോലും വെല്ലുവിളിച്ച് കെ.സുരേന്ദ്രന്‍

ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിപ്പിക്കാനും പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ നിര്‍ത്താനും ചര്‍ച്ചകള്‍ നടക്കുന്നുവെന്ന പ്രചാരണത്തിന് ശക്തി പ്രാപിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിയെ എട്ടുനിലയില്‍ തോല്‍പ്പിച്ച് കൈയ്യില്‍ കൊടുത്ത് വയസുകാലത്ത് വിഎസിനെ പോലെ ഒതുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചെന്നിത്തലയാണ് ഈ കളിക്ക് പിന്നിലെന്ന് കരുതിയെങ്കില്‍ തെറ്റി. പാവം ചെന്നിത്തല മുഖ്യമന്ത്രിയാവില്ലെന്ന് ഉറപ്പായതോടെ പണ്ട് ബുക്ക് ചെയ്ത ഐശ്വര്യ കേരള യാത്ര ട്രിപ്പുമായി നടക്കുകയാണ്.
ഈ സമയത്താണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വെടി പൊട്ടിച്ചത്. ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് തിരുവനന്തപുരത്ത് നിര്‍ത്തി തോല്‍പ്പിക്കുക. ചെന്നിത്തലയേയും കൂടി ഇതുപോലെ വെല്ലുവിളിച്ച് മറ്റെവിടെയെങ്കിലും നിര്‍ത്തി തോല്‍പ്പിക്കുക. അവസാനം മുഖ്യമന്ത്രി പദം കൈയ്യിലൊതുക്കുക. എന്നാല്‍ പല കളി കളിച്ചു വന്ന ഉമ്മന്‍ ചാണ്ടി തക്ക സമയത്ത് രംഗത്തു വന്നു.
ഉമ്മന്‍ ചാണ്ടിക്ക് ഏത് നിയോജക മണ്ഡലവും അനുയോജ്യമാണെന്നും എവിടെ നിന്നാലും അദ്ദേഹം വിജയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രനാണ് വെടി പൊട്ടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യം പറഞ്ഞത്.
തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെങ്കില്‍ ഏറ്റെടുക്കട്ടെ എന്ന രീതിയിലുള്ള ചില ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്. കോണ്‍ഗ്രസിനകത്ത് അത്തരം ചര്‍ച്ചകള്‍ വന്നിട്ടില്ല. വേണമെങ്കില്‍ അത്തരം വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം മടിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇപ്പോള്‍ അദ്ദേഹം അങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കേണ്ട കാര്യമില്ല. അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ ഇപ്പോഴത്തെ അഭിപ്രായം എന്നും മുല്ലപ്പള്ളി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ സ്ഥിരം തട്ടകമായ പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അപകടം മണത്ത ഉമ്മന്‍ ചാണ്ടി തന്നെ ഇത്തരം വാര്‍ത്തകളെ തള്ളി രംഗത്തെത്തി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തു.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെ പോലും വെല്ലുവിളിച്ച് ി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും രംഗത്തെത്തി. പുതുപ്പള്ളി മണ്ഡലം മാറി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുന്നെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി .
ഉമ്മന്‍ചാണ്ടിയല്ല രാഹുല്‍ ഗാന്ധിവന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിക്കും. ക്രൈസ്തവ സഭകളില്‍ മോദി സര്‍ക്കാരിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കോന്നി ബി.ജെ.പിയുടെ പ്രതീക്ഷ മണ്ഡലമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേ സമയം പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി . വാര്‍ത്താക്കുറിപ്പിലൂടെയാണ് നേമത്ത് മത്സരിക്കുന്നുവെന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടി നിഷേധിച്ചത്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്തായാലും മുല്ലപ്പള്ളിയുടെ മോഹം പുറത്തായതോടെ ചെന്നിത്തലയെ വെട്ടിയ പോലെ ഇനി മുല്ലപ്പള്ളിയേയും ഉമ്മന്‍ചാണ്ടി വെട്ടുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
" f
https://www.facebook.com/Malayalivartha
























