Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അജയ്യനായി പിണറായി... റബ്ബര്‍ സ്റ്റാമ്പായ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി.എസ് അച്യുതാനന്ദന്‍ രാജിവെക്കുമ്പോള്‍ നിറയുന്നത് ഒരായിരം ചോദ്യങ്ങള്‍; ഒതുക്കലും അനാരോഗ്യവും കാരണം വിഎസ് ഭരണത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ സഖാവിന്റെ കണ്ണുകള്‍ പൊടിയുന്നു; വിഎസ് എന്ന ശക്തന്‍ പടിയിറങ്ങുമ്പോള്‍ അജയ്യനായി പിണറായി വിജയന്‍

31 JANUARY 2021 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് സന്ദർശിക്കും

കേരളത്തിന്റെ സമകാലിക കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കാണുമ്പോള്‍ മലയാളികള്‍ അറിയാതെ ഓര്‍ക്കുന്ന പേരാണ് വി.എസ്. അച്യുതാനന്ദന്‍. എതരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റിയ വി. എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യവും ഒതുക്കലും കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി.

കേരള രാഷ്ട്രീയത്തില്‍ ശക്തനായ തിരുത്തലായിരുന്നു വി.എസ്. അച്യുതാനന്ദന്‍. എത്ര ഉന്നതനായ സഖാവാണെങ്കിലും എതിര്‍ക്കാന്‍ വിഎസിന് മടിയില്ല. അഴിമതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന വിഎസിനെ ഭരണത്തില്‍ നിന്നും ഒതുക്കുകയായിരുന്നു. പേരിന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്‍കിയെന്നല്ലാതെ കാര്യമായ ഒരു ഭരണ പരിഷ്‌ക്കാരവും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

 

 



നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി. എസ് ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. ഏകദേശം 11 റിപ്പോര്‍ട്ടുകള്‍ ഇതിനകം സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറായിട്ടുണ്ട്. അതും ഉടന്‍ സമര്‍പ്പിക്കും .


ഇനിയീ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് സര്‍ക്കാരിനെയും പാര്‍ട്ടിയേയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഒരു മാസം മുമ്പ് ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് ഇദ്ദേഹം താമസം മാറിയിരുന്നു.

ഒട്ടനവധി ശുപാര്‍ശകള്‍ ഈ നാല് വര്‍ഷം കൊണ്ട് വിഎസ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിജിലന്‍സിന്റെ പരിഷ്‌കാരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, സിവില്‍ സര്‍വ്വീസ് പരിഷ്‌കരണം, ഇ ഗവേണനന്‍സുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ എന്നിവ ശ്രദ്ധേയമായിരുന്നു.

 



തന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ടും രാജിക്കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട വിവരം അറിയിച്ചുകൊണ്ടും വി. എസ് എഫ്ബിയില്‍ കുറിപ്പിട്ടു.



ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31.01.2021 തിയ്യതി വെച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി താന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വി എസ് എഫ്ബിയില്‍ കുറിച്ചത്.

നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്‌നത്തിന്റെ ഫലമായാണ് കമ്മീഷന്റെ പഠന റിപ്പോര്‍ട്ടുകളുണ്ടായത്. ഈ യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.



കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യന്‍ സ്വാതന്ത്രസമര പോരാളിയും ആണ് വി.എസ്. അച്യുതാനന്ദന്‍. കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി. ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജന നേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.



പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരില്‍ സമിതിയില്‍ നിന്നും പുറത്താക്കി. അച്ചടക്കലംഘനത്തെത്തുടര്‍ന്ന് 2012 ജൂലൈ 22ന് ചേര്‍ന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു. വീണ്ടും മുഖ്യമന്ത്രിയാകാനുള്ള മോഹം വെട്ടിയാണ് ഭരണ പരിഷ്‌കാര അധ്യക്ഷനാക്കിയത്. അതാണ് ഇപ്പോള്‍ രാജിവച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (7 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (31 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (40 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (53 minutes ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (1 hour ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (1 hour ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (2 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (7 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends