ചലച്ചിത്ര പിന്നണി ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു.... ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ സംഗീതലോകത്ത് എത്തിയ സോമദാസ് നിരവധി സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായിരുന്നു

ചലച്ചിത്ര പിന്നണി ഗായകന്‍ സോമദാസ്ചാത്തന്നൂര്‍ അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ സംഗീതലോകത്ത് എത്തിയ സോമദാസ് നിരവധി സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായിരുന്നു. അടുത്തിടെ ഒരു റിയാലിറ്റി ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. സ്റ്റാര്‍ സിങര്‍, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്.
2008ലാണ് സോമദാസ് സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാകാന്‍ അദ്ദേഹത്തിന് സാധിച്ചു.അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.
അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു.
" f
https://www.facebook.com/Malayalivartha
























