Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

നന്ദി വേണമണ്ണാ ദുബായ് നന്ദി... രമേശ് ചെന്നിത്തലയെ വെട്ടി ഉമ്മന്‍ ചാണ്ടി എത്തിയതോടെ നിന്ന നില്‍പ്പില്‍ കാലുമാറി വെള്ളാപ്പള്ളി നടേശന്‍; ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ ചാകര മുന്നില്‍ കണ്ട് നിലപാട് വ്യക്തമാക്കുന്നു; സ്വര്‍ണക്കള്ളക്കടത്തു കേസ് ഗൗരവമേറിയത്; സോളര്‍ വെറും പെണ്ണുകേസ്; ആശങ്കയോടെ സഖാക്കള്‍

31 JANUARY 2021 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി

നന്ദി വേണമണ്ണാ ദുബായ് നന്ദി വേണം എന്നാണ് സഖാക്കളായ സഖാക്കളെല്ലാം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് പറയുന്നത്. ദുബായില്‍ പൊന്നുമോന്‍ അറബി പോലീസില്‍ പെട്ടപ്പോള്‍ രക്ഷിക്കാന്‍ നമ്മുടെ മുഖ്യമന്ത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ മുഖ്യമന്ത്രിക്കൊരു ആപത്തു വന്നപ്പോള്‍ കാല് മാറുകയാണ്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയെ വെട്ടി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയതോടെയാണ് വെള്ളാപ്പള്ളിയുടെ മനസ് മാറിയത്. ഉമ്മന്‍ചാണ്ടി വന്നാലുള്ള തങ്ങളുടെ ചാകര കാലം മുന്നില്‍ കണ്ടാണ് വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റം.

 



സോളര്‍ കേസില്‍ നിന്നു വ്യത്യസ്തമായി സ്വര്‍ണക്കള്ളക്കടത്തു കേസ് വളരെ ഗൗരവമേറിയതും രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന വിഷയവുമാണെന്നുമാണ് ഇതുവരെ ഉറങ്ങിക്കിടന്ന വെള്ളാപ്പള്ളി നടേശന്റെ വിധി.



ഇതു രാജ്യത്തെയും രാജ്യസുരക്ഷയെയും അട്ടിമറിക്കുന്ന വിഷയമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളര്‍ കേസ് വെറും പെണ്ണുവിഷയമാണ്. അതിനു സ്വര്‍ണക്കള്ളക്കടത്തു കേസിന്റെയത്ര പ്രാധാന്യമുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

 



സ്വര്‍ണക്കള്ളക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണു നടന്നതെങ്കിലും മുഖ്യമന്ത്രി വിശ്വസിച്ചവര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും എം. ശിവശങ്കറിനെ കയ്യൊഴിഞ്ഞതും. കേസ് കേന്ദ്ര ഏജന്‍സികള്‍ ഗൗരവമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണല്ലോ. അവര്‍ സത്യം കണ്ടെത്തട്ടെ.

സോളര്‍ കേസില്‍ ഇത്രയും നാളും അന്വേഷണം ഇല്ലായിരുന്നു. ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുന്നു. പരാതിയില്‍ അന്വേഷണം ഇല്ലെന്ന പരാതിക്കാരിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു കേസ് സിബിഐയ്ക്കു വിടുകയായിരുന്നു. അന്വേഷണം നടക്കട്ടെ. സിബിഐ യ്ക്കു വിട്ടതില്‍ രാഷ്ട്രീയമുണ്ടോ ഇല്ലോയെന്നു രാഷ്ട്രീയക്കാര്‍ ചിന്തിക്കട്ടെ. അതില്‍ അഭിപ്രായം പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 



സംവരണ വിഷയത്തില്‍ പിന്നാക്ക വിഭാഗങ്ങളോട് അങ്ങേയറ്റത്തെ അനീതിയാണു സംസ്ഥാന സര്‍ക്കാര്‍ കാട്ടിയതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. സംവരണ കാര്യത്തില്‍ യോഗത്തിനു കടുത്ത എതിര്‍പ്പുണ്ട്. സര്‍ക്കാരിന്റെ നിലപാട് ഒട്ടും യുക്തിക്കു നിരക്കുന്നതല്ല. സവര്‍ണരുടെ സ്വാധീനമാണ് എല്‍ഡിഎഫില്‍ കൂടുതല്‍. ഘടകകക്ഷികളോടു കൂടിയാലോചന പോലും നടത്താതെയായിരുന്നു തീരുമാനം. ഇതു കടുത്ത അസന്തുലിതാവസ്ഥയുണ്ടാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


കോണ്‍ഗ്രസ് നേതാക്കളില്‍ പലരേക്കാളും കൊള്ളാവുന്നതു ഉമ്മന്‍ചാണ്ടിയാണ്. ഇടപെടുന്ന കാര്യത്തില്‍ നീതി നടപ്പാകണമെന്ന വാശിയും ആഗ്രഹവുമുള്ള നേതാവാണ് ഉമ്മന്‍ചാണ്ടി. എല്ലാം നീതിയോടെ നടക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും സാധിച്ചിട്ടില്ലെന്നു മാത്രം. ഉമ്മന്‍ചാണ്ടി ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ്. ജനകീയ സമീപനവും ഉള്ള നേതാവാണ്.

 

പിണറായി കര്‍ക്കശക്കാരനാണെന്നും ജനകീയനല്ലെന്നും അകന്നു നില്‍ക്കുമ്പോള്‍ നമുക്കു തോന്നും. പക്ഷേ, അടുക്കുമ്പോള്‍ നമുക്കു മനസ്സിലാകും, അദ്ദേഹം ജനകീയനാണ്, പാവമാണ്, മാന്യനാണ്. അകന്നു നിന്നു കാണുന്ന പിണറായിയും അടുത്തു നിന്നു കാണുന്ന പിണറായിയും രണ്ടും രണ്ടാണ്. അതേസമയം, ഉമ്മന്‍ചാണ്ടി അടുത്തു നില്‍ക്കുമ്പോഴും അകന്നു നില്‍ക്കുമ്പോഴും ഒരു പോലെയാണ്. ഇതാണ് അവര്‍ തമ്മിലുള്ള വ്യത്യാസം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (20 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (40 minutes ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (52 minutes ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (1 hour ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (1 hour ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (2 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (2 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (2 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (2 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (8 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (8 hours ago)

Malayali Vartha Recommends