മുഖ്യമന്ത്രി ഭരണഘടനയെ തകര്‍ക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്; സിപിഎമ്മുകാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള സംവിധാനമായി പിഎസ്സിയെ സര്‍ക്കാര്‍ മാറ്റി; മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ. ഭരണഘടനയെ തകര്‍ക്കുന്ന നടപടികളാണ് പിണറായി സ്വീകരിക്കുന്നതെന്ന് നദ്ദ ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നിയമസഭില്‍ പ്രമേയം അവതരിപ്പിച്ചത് ഭരണഘടനയെ തകര്‍ക്കുന്ന നടപടിയാണ്. അപകടരമായ നീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. സിപിഎമ്മുകാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള സംവിധാനമായി പിഎസ്സിയെ സര്‍ക്കാര്‍ മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനോ മുസ്ലിം ലീഗിനോ അഴിമതിയെക്കുറിച്ച് പറയാന്‍ അവകാശമില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളെല്ലാം അഴിമതിയാരോപണം നേരിടുന്നവരാണ്.
കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇവിടെ പരസ്പരം പോരടിക്കുന്നവര്‍ പശ്ചിമ ബംഗാളില്‍ കൈകോര്‍ത്തു പിടിച്ചാണ് മത്സരിക്കുന്നതെന്നും നദ്ദ പറഞ്ഞു.
https://www.facebook.com/Malayalivartha






















