വൻ തീപ്പിടിത്തം... ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തത്തിൽ 13 പേർ മരിച്ചു... നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു...!

ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 13 പേർ മരിച്ചു. നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. തായ്‌പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്‌സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലാണ് തീ പടർന്നത്. പ്രാദേശിക സമയം വൈകിട്ട് 6.20 ഓടെയാണ് അപകടം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
കെട്ടിടങ്ങളുടെ മുകൾനിലയിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഒമ്പതുപേർ സംഭവസ്ഥലത്തും മൂന്നുപേർ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയാണിത്.
15 പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന 700 പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എട്ട് ബ്ലോക്കുകളിലായി സ്ഥിതിചെയ്യുന്ന ഭവനസമുച്ചയത്തിൽ 2000 അപ്പാർട്ട്‌മെന്റുകളിൽ ഏകദേശം 4800 പേർ താമസിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























