ആറുമാസം ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ചനിലയില്‍.... മൃതദേഹം വീടിന് പിറകിലെ കാനയില്‍... സംഭവം തൃശ്ശൂരില്‍

ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് മരിച്ചത്. ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍വെച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. സംഭവസമയത്ത് അര്‍ച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃമാതാവ് പേരക്കുട്ടിയെ അങ്കണവാടിയില്‍നിന്ന് വിളിക്കാനായി പോയതായിരുന്നു.
അതേസമയം, എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് ഇതുവരെ വ്യക്തമല്ല. വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തി, വിശദമായ അന്വേഷണത്തിനു ശേഷമേ സംഭവം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. വ്യാഴാഴ്ച രാവിലെ ഫൊറന്‍സിക് സംഘവും പരിശോധനയ്‌ക്കെത്തും. ഇതിനുശേഷമാകും പോസ്റ്റ്‌മോര്‍ട്ടം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
https://www.facebook.com/Malayalivartha























