അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; കോടിക്കണക്കിന് രൂപയുടെ നാശനഷ്ട്ടം; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഹൈടെക് എന്ന കമ്ബനിയിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. ഫാക്ടറിയില്‍ തൊഴിലാളികള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
അരുര്‍ ഫയര്‍ ഫോഴ്‌സ് ഓഫീസിനു സമീപത്താണ് ഈ ഫാക്ടറി സ്ഥിതിചെയ്യുന്നത്. അരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സിനു പുറമേ ആലപ്പുഴ, ചേര്‍ത്തല, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളും എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha






















