52കാരനെ മര്‍ദ്ദിച്ച് 5000 രൂപ കവര്‍ന്ന സംഭവത്തില്‍ വനിതാ എംഎല്‍എയ്ക്കെതിരെ കേസ്; പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് എംഎല്‍എ; പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

52കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിതാ എംഎല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവായ ഷാഹിദ ഖാനെതിരെയാണ് ഭരത്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അക്‌ബര്‍ എന്നയാളാണ് താന്‍ മര്‍ദ്ദനത്തിനിരയായി എന്നുകാട്ടി പരാതി നല്‍കിയത്. .
ജനുവരി 31ന് രാവിലെ 9.15നായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയാണ് എംഎല്‍എയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചതെന്ന് അക്‌ബര്‍ പരാതിയില്‍ പറയുന്നു. ഇത് കൂടാതെ ഗുണ്ടാസംഘം ഇയാളില്‍ നിന്നും 5000 രൂപ കവര്‍ന്നതായും നാട്ടാകാരാണ് ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചതെന്നും പറയുന്നു
അതേസമയം ഇയാളുടെ ആരോപണം എംഎല്‍എ നിഷേധിച്ചു. അക്‌ബറിന്റെ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് എംഎല്‍എ പറഞ്ഞു. ഇയാളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















