കുട്ടികളുമായി പുറത്തിറങ്ങിയാൽ രക്ഷിതാൾക്കെതിരെ നിയമ നടപടിയും ശിക്ഷയും; പ്രചരണം അടിസ്ഥാന രഹിതമെന്ന് ഉദ്യോഗസ്ഥർ, വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും വ്

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുള്ള പശ്ചാത്തലത്തിൽ പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെയും കൊണ്ട് പൊതുപരിപാടികളിൽ പങ്കെടുക്കുന്ന രക്ഷിതാക്കള്‍ക്കെതിരെ പോലീസ് നിയമനടപടിയും പിഴയും ചുമത്തുമെന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു.
പത്ത് വയസ്സിനു താഴെയുള്ള കുട്ടികൾ പൊതുപരിപാടിയിൽ വന്നാൽ രക്ഷിതാക്കൾ 2000 രൂപ പിഴ അടക്കേണ്ടി വരും എന്ന വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് വാർത്ത തെറ്റാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
രക്ഷകര്‍ത്താക്കള്‍ക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനും തീരുമാനിച്ചിട്ടില്ലെന്നും ഇത്തരംവ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പോലീസ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha






















