'സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ'; സമരം ചെയ്യുന്നവരൊന്നും പിഎസ്സി ലിസ്റ്റില്‍ ഉള്ളവരല്ല; ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് ബാഹ്യസമ്മർദ്ദംമൂലമെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്

സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് ആരോ പ്രേരിപ്പിച്ചിട്ടാണെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്. അവിടെ വന്ന് സമരം ചെയ്യുന്നവരൊന്നും പിഎസ്സി ലിസ്റ്റില്‍ ഉള്ളവരൊന്നുമല്ല. കോണ്‍ഗ്രസിന്റെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ് അവര്‍. ഇതെല്ലാം പ്രഹസനമാണ്. ഇവിടെ മണ്ണെണ്ണയും പെട്രോളും കൊണ്ടുനടന്നിട്ടൊന്നും ഒരു കാര്യവുമില്ലെന്നും മന്ത്രി പറഞ്ഞു.
നിയമന കാര്യങ്ങളില്‍ ഒരു ശരിയായ മാനദണ്ഡം അനുസരിച്ചു മാത്രമേ നിയമനം നടത്താന്‍ പാടുള്ളൂ. ആ നിയമനങ്ങളും വ്യവസ്ഥകളും ലംഘിച്ച് നടത്തിയതിന്റെ ഫലമാണ് നമ്മള് അഭിമുഖീകരിക്കുന്ന പ്രശ്നം. പക്ഷെ അവര്‍ ജോലി നേടിയിട്ട് പത്തും പതിനഞ്ചും ഇരുപതും കൊല്ലമായി. അവരെ ഇനിയും വഴിയാധാരമാക്കണോയെന്നും മന്ത്രി ചോദിച്ചു.
അവര്‍ ഈ കേരളീയരല്ലെ, അവര്‍ തൊഴില്രഹിതരല്ലേ. അവര്‍ വിദ്യാസമ്ബന്നരല്ലേ. അവരെ എല്ലാം നിയമിച്ചതല്ലേ. അവര്‍ കയറും കെട്ടിയിറങ്ങി ജോലി ചെയ്യുന്നവരല്ലല്ലോ. നേരെ നിയമിക്കപ്പെട്ടിട്ട് ജോലി ചെയ്യുന്നവരല്ല. ശമ്ബളം വാങ്ങി ജീവിച്ചു കൊണ്ടിരിക്കുന്നവരല്ലേയെന്നും ജയരാജന് പറഞ്ഞു.
https://www.facebook.com/Malayalivartha

























