കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് ഒരു മരണം

മംഗളൂരുവിൽ ബുധനാഴ്ച പുലർച്ച രണ്ടോടെ എർമലു ടെങ്ക് പാലത്തിന് സമീപം ദേശീയപാത 66ൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് തോട്ടത്തിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം
മംഗളൂരുവിലെ ഗൗജി ഇവന്റ്സ് ഉടമ അഭിഷേകാണ് (37) മരിച്ചത്. ഉഡുപ്പിയിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് തനിയെ കാറോടിച്ച് വരുകയായിരുന്നു അഭിഷേക്. മറ്റു വാഹനങ്ങളിൽ പിന്നിൽ സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്ന നിലയിലാണ്. പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























