ദിലീപിൻ്റെ പീഢന കേസ് വിധി വന്നപ്പോൾ മുതൽ എന്തെഴുതണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു. ഏറെയും കണ്ടത് വിശുദ്ധ ജഡ്ജിയെന്ന തരത്തിൽ ഹണി വർഗീസിൻ്റെ വാഴ്ത്തുപാട്ടുകൾ ആയിരുന്നു.
ഒരു പക്ഷേ, 'കോടതി അലക്ഷ്യം' എന്ന പേരിൽ നാളെ ഞാനുൾപ്പെടെ പലരും ജയിലിലടക്കപ്പെടുകയോ തൂക്കി കൊല്ലപ്പെടുകയോ ചെയ്തേക്കാം എന്ന ഉത്തമ ബോധ്യത്തോടെ ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ്.
കുറച്ച് നീളം കൂടിയ പോസ്റ്റിനെ എന്നാലാവും വിധം ഞാൻ ചുരുക്കുന്നുണ്ട്. എങ്കിലും അൽപസമയം ഇതിനുവേണ്ടി മാറ്റിവെച്ച് ഏവരും ഇത് വായിക്കണം എന്ന സദുദ്ദേശത്തിൽ ഈ കുറിപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നു.
ദിലീപ് ചെയ്തത് ഹണി പറയാൻ ശ്രമിക്കുന്നത് പോലെ ഒരു വെറും ഭാവന ആയിരുന്നില്ല. അതിക്രൂരമായ ഒരു പീഢനവും ഇന്ത്യൻ ജുഡീഷ്യറിയെ വിലക്കെടുക്കുന്നതിൻ്റെ കൃത്യമായ ഉദാഹരണവും ആയിരുന്നു.
ഉത്തരം കിട്ടില്ല എന്ന പൂർണ്ണ ബോധ്യത്തോടെ തന്നെ വെറുമൊരു സാധാരണക്കാരനായ പൗരൻ ചില ചോദ്യങ്ങൾ ഈ രാജ്യത്തിന്റെ ജുഡീഷ്യറിക്ക് മുന്നിലും ഈ നാട്ടിലെ ഭരണകൂടത്തിന്റെ മുന്നിലും സമർപ്പിക്കുകയാണ്.
1. അതിജീവിതയ്ക്ക് വേണ്ടി ഹാജരായത് വെറും രണ്ട് വക്കീലന്മാർ. എന്നാൽ, ഓരോ പ്രതികൾക്കും വേണ്ടി ഹാജരായത് ഈരണ്ട് വക്കീലന്മാർ വീതം. എട്ടാം പ്രതി ദിലീപിന് വേണ്ടി മാത്രം ഹാജരായത് 20 വക്കീലന്മാർ. ആ ഇരുപത് വക്കീലന്മാർക്കും കൂടി ഒരുമിച്ച് ഒരേ സമയത്ത് ഒരു സ്ത്രീയെന്നോ ഒരു മനുഷ്യനെന്നോ ഉള്ള പരിഗണന പോലും കൊടുക്കാതെ അവളുടെ മാനത്തിന് ഒരു വിലയും കൽപ്പിക്കാതെ അവളെ വലിച്ച് കീറി പിച്ചി ചീന്തി അപമാനിച്ചപ്പോൾ ജഡ്ജി ഹണി എം വർഗീസ് അത് അനുവദിച്ച് കൊടുക്കയും നോക്കി നിൽക്കുകയും ചെയ്തുവെന്ന് അതിജീവിത തന്നെ മേൽ കോടതികളിൽ പരാതിപ്പെടുകയും പിന്നീട് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളോട് പറയുകയും ചെയ്തു. ഇത്ര അതിക്രൂരമായൊരു ക്രൈം നേരിട്ട് മാനസികമായും ശാരീരികമായും തകർന്ന ഒരു പെൺകുട്ടി ധൈര്യം സംഭരിച്ച് പോരാടാൻ ഒരുങ്ങി ഈ രാജ്യത്തെ ഒരു കോടതിയുടെ മുന്നിൽ എത്തിയപ്പോൾ ആ കോടതി മുറിയിൽ നിന്ന് നിരവധി ദിവസങ്ങൾ കരഞ്ഞു കൊണ്ട് ഇറങ്ങി പോകേണ്ട അവസ്ഥയുണ്ടായി എന്ന് അവൾ തന്നെ നമ്മളോട് പറഞ്ഞു. ഇത് പോലെ ഇരുപത് വായിനോക്കികൾ ഒരു പൊതു സ്ഥലത്ത് വെച്ച് ഒരു സ്ത്രീയെ അപമാനിച്ചാൽ, അവരുടെ വായിൽ വരുന്നതും മനസ്സിൽ തോന്നുന്നതുമായ വൃത്തികേടുകളും രതി വൈകൃതങ്ങളും ഒക്കെ അവളെ നടുക്ക് നിർത്തി ചുറ്റും വട്ടം കൂടി നിന്ന് വിളിച്ച് പറഞ്ഞാൽ BNS Section 79 പ്രകാരം കേസ് എടുത്ത് ശിക്ഷിക്കാൻ കഴിയില്ലേ? ഇതേ നാറിത്തരവും ഇതേ ക്രിമിനൽ കുറ്റവും ഗൗൺ ഇട്ട ഇരുപത് നാറിയ രാക്ഷസന്മാർ ഒരു കോടതി മുറിക്കുള്ളിൽ നിന്ന് ചെയ്യുമ്പോൾ അതിന് മാത്രം എങ്ങനെയാണ് നിയമ പരിരക്ഷ കിട്ടുന്നത്? ഭാരതീയ ന്യായ സംഹിതയിലെ ഏത് വകുപ്പ് പ്രകാരമാണ് ദിലീപിന്റെ ഇരുപത് വക്കീലന്മാർക്ക് ഒരുമിച്ച് ഒരേ സമയത്ത് ആ പെൺകുട്ടിയെ കടിച്ച് കീറാനുള്ള അവകാശം ജഡ്ജി ഹണി എം വർഗ്ഗീസ്സ് എഴുതി കൊടുത്തത്? അതും in camera proceedings നടക്കുന്ന ഒരു കോടതിയിൽ?
2. കേസിലെ ഏറ്റവും സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് കോടതിയുടെ സംരക്ഷണത്തിൽ ഇരിക്കെ മൂന്ന് തവണയാണ് അനധികൃതമായി, നിയമവിരുദ്ധമായി access ചെയ്യപ്പെട്ടത്. അത് പുറത്ത് വരുന്നത് എങ്ങനെയാണ്? ബാലചന്ദ്രകുമാർ ദൃശ്യങ്ങൾ ദിലീപ് അനധികൃതമായി കണ്ടിരുന്നു എന്ന് വെളിപ്പെടുത്തുന്നു, അതിന്റെ അടിസ്ഥാനത്തിൽ അതിജീവിത അതിൽ ആശങ്ക രക്ഷപ്പെടുത്തി അത് അന്വേഷിക്കണം എന്ന് മേൽ കോടതിയിൽ ആവശ്യപ്പെട്ടതിന്റെ ഭാഗമായി നടന്ന അന്വേഷണം കണ്ടെത്തിയത് അതിന് രണ്ട് വർഷം മുൻപ് തന്നെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി എന്നും അനധികൃമായി ആ മെമ്മറി കാർഡ് ആരൊക്കെയോ access ചെയ്തിട്ടുണ്ട് എന്നുമുള്ള ഒരു FSL ലാബ് റിപ്പോർട്ട് ഇതേ ജഡ്ജി ഹണി എം വർഗീസിന് മുന്നിൽ എത്തിയിരുന്നു എന്നും അവർ ഈ റിപ്പോർട്ട് പ്രോസിക്യൂഷനെയോ അതിജീവിതയെയോ അറിയിക്കാതെ ഈ രണ്ട് കൊല്ലമായും അതിന് മേൽ അടയിരിക്കുക ആയിരുന്നു എന്നും. ആ മെമ്മറി കാർഡ് illegal ആയി unlawful ആയി unauthorised ആയി access ചെയ്തത് മൂന്ന് പേരാണ് എന്ന് തുടരന്വേഷണങ്ങൾ കണ്ടെത്തി . ഇവരായിരുന്നു ആ മൂന്ന് പേർ . a) മജിസ്‌ട്രേറ്റ് ലീന റഷീദ്
b) മഹേഷ് മോഹൻ (അന്നത്തെ എറണാകുളം പ്രിൻസിപ്പൽ & സെഷൻസ് ജഡ്ജിയുടെ സീനിയർ ക്ലാർക്ക്)
c) താജുദ്ധീൻ (ജസ്റ്റിസ് ഹണി എം വർഗീസ്സിന്റെ തന്നെ ട്രയൽ കോടതിയിലെ സ്റ്റാഫ്).
ഈ കുറ്റവാളികൾക്കെതിരെ ഇന്ന് ഈ നിമിഷം വരെ എന്തെങ്കിലും നിയമ നടപടി എടുക്കുകയോ അവർ എന്തിനു ആർക്ക് വേണ്ടി ആ കുറ്റകൃത്യം ചെയ്തു എന്നോ ഒരുതരത്തിലുള്ള അന്വേഷണങ്ങളും ഈ നാട്ടിലെ ഒരു കോടതിയും നടത്താത്തത് എന്തുകൊണ്ടാണ്? കൃത്യമായ ക്രിമിനൽ മാഫിയ പ്രവർത്തനങ്ങൾ അല്ലെ ഈ കുറ്റകൃത്യങ്ങൾ ചെയ്തവരും അവരെ സംരക്ഷിക്കുന്നവരും ചെയ്യുന്നത്? എന്നിട്ട് ആ മാഫിയ പ്രവർത്തനങ്ങൾക്ക് കോടതിയുടെ സംരക്ഷണ കവചം ഒരുക്കുകയല്ലേ അവരെല്ലാം കൂടി ഭംഗിയായി ചെയ്യുന്നത്? രണ്ടു കൊല്ലം മുൻപേ മെമ്മറി കാർഡിന്റെ ഹാഷ് value മാറി എന്ന റിപ്പോർട്ട് കിട്ടിയ ജഡ്ജി ഹണി എം വർഗ്ഗീസിന് എന്തുകൊണ്ടാണ് ഇതൊക്കെ ആര് ചെയ്തു, ആർക്ക് വേണ്ടി ചെയ്തു, എന്തിന് വേണ്ടി ചെയ്തു എന്ന് അന്വേഷിക്കാൻ തോന്നാത്തത്? എന്ത് തെമ്മാടിത്തരവും എന്ത് ഗുണ്ടായിസവും എന്ത് തോന്നിവാസവും എന്ത് ക്രിമിനൽ കുറ്റവും ചെയ്താലും ജഡ്ജിയും മജിസ്‌ട്രേറ്റും ഒക്കെ ആയാൽ ഈ നാട്ടിൽ ഉത്തരം പറയുകയോ അന്വേഷണം നേരിടുകയോ വേണ്ട എന്നാണോ? ഈ പറഞ്ഞ ഇത്രയും കാര്യങ്ങൾ മാത്രം പോരെ ഈ കേസിന്റെ നടത്തിപ്പിൽ ജസ്റ്റിസ് ഹണി എം വർഗ്ഗീസ് നേരിട്ട് തന്നെ ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന് തെളിയിക്കാൻ?
3. ഈ ജഡ്ജി ഹണി എം വർഗീസിന്റെ കോടതിയിൽ നിന്ന് ഈ കേസ് മാറ്റണം എന്നും, അവർ പക്ഷപാതത്തോടെ എട്ടാം പ്രതി ദിലീപിനെ സഹായിക്കും വിധമാണ് പെരുമാറുന്നതെന്നും അടക്കം ഉന്നയിച്ച് അതിജീവിത മേൽക്കോടതികളിൽ പരാതി നൽകി. ആ ആവിശ്യം നിരാകരിച്ച മേൽക്കോടതികൾ പറഞ്ഞ പ്രധാന കാരണം അങ്ങനെ കോടതി മാറ്റിയാൽ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും എന്നായിരുന്നു . ഇങ്ങനെ കോടതിയുടെ പക്കൽ ഇരിക്കുന്ന തെളിവുകളിലിൽ മജിസ്‌ട്രേറ്റുമാരുടെയും കോടതി ജീവനക്കാരുടെയും നേതൃത്വത്തിൽ തിരുമറി നടത്തുന്നത് പിന്നെ വളരെ മനോഹരമായ ശരിയായ കീഴ്‌വഴക്കം ആയിരിക്കും അല്ലേ ബഹുമാനപ്പെട്ട കോടതീ?
4. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഫോൺ seize ചെയ്യാൻ പോലീസ് ശ്രമിച്ചപ്പോൾ ദിലീപ് അതിന് വഴങ്ങാതിരിക്കുകയും തന്റെ ഫോൺ തനിക്ക് സൗകര്യമുള്ള സ്വകാര്യ ഫോറൻസിക്കിലേക്ക് അയക്കുകയും അതിലെ തെളിവുകൾ എല്ലാം നശിപ്പിക്കുകയും ചെയ്തതിന് ശേഷം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു . അങ്ങനെ മുംബൈയിലെ ഫോറെൻസിക്കിൽ പോയി മടങ്ങി വരാൻ കാത്തിരുന്ന സമയത്ത് ഹൈകോടതി ദിലീപിനോട് പറഞ്ഞത് 'കുട്ടാ ആ ഫോൺ ഒന്ന് താ ചക്കരെ, കോടതിക്ക് അന്വേഷണം നടത്തണ്ടേ മുത്തേ' എന്നായിരുന്നു. ശുദ്ധ തോന്നിവാസം ആയിരുന്നില്ലേ ആ വിധേയത്വം? ആ ആനുകൂല്യം ദിലീപോളം പണവും സ്വാധീനവും ശക്തിയും ഇല്ലാത്ത എന്നെ പോലെയോ ഈ നാട്ടിലെ ഏതെങ്കിലും ഒരു സാധാരണക്കാരനെയോ പോലൊരാൾക്ക് കിട്ടുമായിരുന്നോ? ദിലീപെന്ന സ്ത്രീ പീഡകൻ്റെ സ്ഥാനത്ത് പ്രതിസ്ഥാനത്ത് നിന്നിരുന്നത് ഒരു പോക്കറ്റടിക്കാരനോ പിടിച്ചുപറിക്കാരനോ ആയിരുന്നെങ്കിൽ കോടതി ഈ വിധേയത്വം കാണിക്കുമായിരുന്നോ?
5. ദിലീപ് തെളിവുകൾ നശിപ്പിച്ച ശേഷം കോടതിയിൽ സമർപ്പിച്ച ഫോണിൽ നിന്ന് തന്നെ അന്വേഷണ സംഘത്തിന് ചില ശബ്ദ സന്ദേശങ്ങൾ വീണ്ടെടുക്കാൻ സാധിച്ചിരുന്നു. ദിലീപിന്റെ അനിയൻ അനൂപുമായി ബന്ധപ്പെട്ട ചില ശബ്ദ സന്ദേശങ്ങളുടെ സാരാംശം ഇതായിരുന്നു. 'തേടിയ വള്ളി കാലിൽ ചുറ്റി, ജസ്റ്റിസ് ഹണി എം വർഗീസിന്റെ ഭർത്താവിന്റെ ഒരു കേസ് നമ്മുടെ കയ്യിൽ കിട്ടിയിട്ടുണ്ട്, അവരുമായി നല്ല ആത്മബന്ധം സ്ഥാപിക്കാൻ നമുക്ക് സാധിച്ചു. അവരെ ഇനി നമുക്ക് വരുതിയിൽ നിർത്താം'. ഈ ശബ്ദസന്ദേശത്തിന്റെ ആധികാരികതയും അതിൽ പറയുന്ന കാര്യങ്ങളുടെ യാഥാർഥ്യവും എന്തുകൊണ്ടാണ് ഈ നാട്ടിലെ ഒരു കോടതിക്കും അന്വേഷിക്കണമെന്നോ അറിയണമെന്നോ തോന്നാത്തത്? ഇത്ര ഗൗരവകരമായ രേഖകൾ പുറത്ത് വന്നിട്ടും കോടതി മാറണം എന്ന് അതിജീവിത തന്നെ ആവശ്യപ്പെട്ടിട്ടും എന്ത് കൊണ്ടാണ് ജഡ്ജി ഹണി എം വർഗ്ഗീസ് സ്വയം ഒഴിഞ്ഞു പോകാത്തത്? ഏതു വള്ളി? ആര് ചുറ്റി? എപ്പോ ചുറ്റി ? എങ്ങനെ ചുറ്റി? ഇതൊന്നും ഈ നാട്ടിലെ ഒരു കോടതിക്കും അന്വേഷിക്കണ്ടേ? ഈ നാട്ടിലെ ജനങ്ങൾക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടാനുള്ള അവകാശം ഇല്ലേ?
6. ദിലീപിന് വേണ്ടി ഫോണുകളിലെ തെളിവുകൾ നശിപ്പിച്ച് കൊടുത്ത ഐ ടി വിദഗ്ധൻ പിന്നീട് മാധ്യമങ്ങൾക്കു മുന്നിൽ വന്ന് പറഞ്ഞത് , ദിലീപ് പറഞ്ഞ് ഡിലീറ്റ് ചെയ്യിച്ച കൂട്ടത്തിൽ വളരെ ക്ലാസിഫൈഡ് ആയ പല രേഖകളും ചിത്രങ്ങളും ഉണ്ടായിരുന്നു, അതിൽ ജഡ്ജിയുടെ രജിസ്റ്റർ എന്ന് തോന്നിപ്പിക്കുന്ന പല ഫോട്ടോകളും ഉണ്ടായിരുന്നു എന്നുമാണ് . അതായതു ജഡ്ജിയോ ജഡ്ജിയോട് അത്രയും അടുത്ത് നിന്നവർ ആരോയോ ഫോട്ടോ എടുത്ത് ദിലീപിന് അയച്ചവ . അതിനെ കുറിച്ച് നമുക്ക് ഒരു അന്വേഷണവും വേണ്ടേ?
7. എട്ടാം പ്രതി ആയിരുന്ന ദിലീപ് വിചാരണയ്ക്കായി കോടതി മുറിക്കുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഇരിക്കുന്ന കസേരയിൽ നിന്ന് ജഡ്ജി ഹണി വർഗ്ഗീസ് എണീക്കുമായിരുന്നു എന്ന് നിരവധി ദൃസാക്ഷികൾ ജനങ്ങളോട് പറഞ്ഞിട്ടുണ്ട് . നാണക്കേടല്ലേ ഇത്? ശുദ്ധ വൃത്തികേടല്ലേ ഇത്? ഒരു കേസിലെ പ്രതിയെ കാണുമ്പോൾ അതിന്റെ ജഡ്ജി കോടതിമുറിക്കുള്ളിൽ ഇങ്ങനെ എണീറ്റ് കുമ്പിടുക എന്ന് പറയുന്നത് ഒരു ശുദ്ധ അശ്ളീല കാഴ്ചയല്ലേ?
8. കേസിലെ ആദ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ സുരേശൻ കേസിൽ നിന്ന് സ്വയം പിന്മാറാൻ ആസ്പദമായ സംഭവം, ഒരു പുതിയ വനിതാ സാക്ഷിയെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തണം എന്ന പ്രോസിക്യൂട്ടറുടെ ആവിശ്യത്തിനെതിരെ "This is prostituition , not prosecution" എന്ന ജഡ്ജി ഹണി എം വർഗ്ഗീസിന്റെ പരാമർശം ആയിരുന്നു. ഇത്ര മഹത്തായ ഒരു കസേരയിൽ കേറിയിരുന്ന് ഇമ്മാതിരി ചെറ്റ വർത്താനം പറയാൻ ഒരു സ്ത്രീയ്ക്ക് സാധിക്കുമെങ്കിൽ, 'ഇമ്മാതിരി വൃത്തികെട്ട വർത്താനം നിങ്ങൾ നിങ്ങളുടെ വീട്ടിൽ പോയിരുന്ന് പറഞ്ഞാൽ മതി ഈ രാജ്യത്തെ കോടതികളിൽ ഇത് പാടില്ല' എന്ന് തിരിച്ച് പറയാനുള്ള അവകാശം ഈ നാട്ടിലെ ജനങ്ങൾക്കും വേണ്ടേ ?
9. ഈ നാട്ടിലെ ഒരു അതിജീവിതയ്ക്ക് ഇവിടുത്തെ കോടതികളിൽ നിന്നും ജഡ്ജിമാരിൽ നിന്ന് പോലും ഇത്രയും കൊടിയ അനീതികൾ നേരിടേണ്ടി വന്നിട്ടും എന്തുകൊണ്ടാണ് അതൊന്നും ഒരു രാഷ്ട്രീയ നേതാവിനേയും പൊള്ളിക്കാത്തത്? എന്ത് കൊണ്ടാണ് ഈ അനീതികളെ ഒന്നും അവർ ആരും ചോദ്യം ചെയ്യാത്തത്? ഒരുപക്ഷേ കോടതികളെ അത്രമാത്രം അവർ ഭയക്കുന്നുണ്ടാവും.
ഈ കുറിപ്പെഴുതിയത് അത്ര മാത്രം ധീരതയോടെ അഡ്വ. അനന്തുവാണ്, പഴയ മൂന്നാർ ഹീറോ സുരേഷ് കുമാർ IAS ന്റെയും സംഗീത ലക്ഷ്മണയുടെയും മകൻ. കോടതികൾ വിശുദ്ധ പശു അല്ലെന്നും യഥാർത്ഥ കോടതിയലക്ഷ്യം നീതിയെ ഇങ്ങനെ പണക്കൂമ്പാരത്തിൽ കുഴിച്ചുമൂടുന്നതാണെന്നും പറയുന്നത് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. അടച്ചിട്ട കോടതി മുറികളിൽ നടക്കുന്നത് എന്താണെന്ന് അറിയാൻ ഇത് വായിക്കണം..
അന്ന് പതിനഞ്ചു വയസ്സായിരുന്നു അനന്തുവിന്. അച്ഛൻ IAS ഉദ്യോഗസ്ഥൻ ആയിരുന്ന കെ. സുരേഷ്‌കുമാർ. അമ്മ, അഡ്വ. സംഗീത ലക്ഷ്മണ. അവർ തമ്മിലുള്ള വിവാഹമോചന നിയമ പോരാട്ടം വർഷങ്ങൾ നീണ്ടു നിന്നിരുന്നു . ഓർമ്മ വെച്ച കാലം മുതൽ വളരുന്നത് അച്ഛനോടൊപ്പം ആണ്. അച്ഛൻ മാത്രമാണ് ലോകം. നോക്കിയതും വളർത്തിയതും ഒക്കെ അച്ഛൻ മാത്രമാണ് . അമ്മ വളരെ വല്ലപ്പോഴും മാത്രം കാണുന്ന ഒരു അതിഥി കഥാപാത്രം മാത്രം ആയിരുന്നു . ഒരുപാട് ഉപദ്രവിക്കുകയും നരകിപ്പിക്കുകയും ചെയ്യിച്ചിരുന്ന ഒരു കഥാപാത്രം ആയിരുന്നു അമ്മ.
പെട്ടന്നൊരു ദിവസം ഹൈകോടതിയിലേക്ക് അനന്തുവിനെയും അനിയനെയും കൊണ്ട് പോകുന്നു. ജഡ്ജി ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യം മാത്രം മറുപടി പറയുക എന്നാണ് അച്ഛൻ പറഞ്ഞത്. എന്നാൽ ജഡ്ജിയുടെ ചേംബറിലേക്ക് കയറുന്നതിനു തൊട്ട് മുൻപ് കയ്യിൽ ഒരു ബ്ലെയിഡും പിടിച്ച് അമ്മ എന്നെയും അനിയനെയും മാറ്റി നിർത്തി ഭീഷണി മുഴക്കി. ജഡ്ജിയോട് അമ്മയെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഈ കോടതിയിൽ വെച്ച് തന്നെ അമ്മ കൈ മുറിച്ച് ആത്മഹത്യ ചെയ്യും.
ചേംബറിന് ഉള്ളിലേക്ക് കയറിയപ്പോൾ ഒരൊറ്റ ചോദ്യമേ ജഡ്ജി ചോദിച്ചുള്ളൂ. അച്ഛനെയാണോ അമ്മയെ ആണോ ഇഷ്ടം? രണ്ടാളെയും ഇഷ്ടമാണ് എന്ന് മാത്രമാണവർ മറുപടി നൽകിയത്. പക്ഷെ അധികം വൈകാതെ വന്ന കോടതി വിധിയിൽ മൊഴിയായി രേഖപ്പെടുത്തിയത് 'അമ്മയോടൊപ്പം പോയാൽ മതി' എന്ന് മക്കൾ രണ്ടാളും മൊഴി നൽകി എന്നായിരുന്നു.
അത്രയും കാലം അവരെ വളർത്തിയ അച്ഛനിൽ നിന്ന് ഒരൊറ്റ നിമിഷം കൊണ്ട് ആ കോടതി വിധിയുടെ അധികാരത്തിൽ അമ്മ ഞങ്ങളെ പിടിച്ച് വലിച്ച് കൊണ്ട് പോയി. കുറച്ച് മുൻപ് ആത്മഹത്യ ഭീഷണി മുഴക്കിയ അമ്മയുടെ നിറം മിനിറ്റുകൾ കൊണ്ട് മാറി . വിധി ഇറങ്ങി ലിഫ്റ്റിലേക്ക് കയറിയ അമ്മ മക്കളോട് പറഞ്ഞത് ഇനി 'അച്ഛൻ' എന്ന വാക്ക് മിണ്ടിയാൽ രണ്ടിനെയും കൊന്നുകളയും എന്നായിരുന്നു . എന്നിട്ട് നേരെ അമ്മയുടെ ഫ്ലാറ്റിൽ കൊണ്ട് പോയി പൂട്ടിയിട്ടു ദിവസങ്ങളോളം. സംഗീത ലക്ഷ്മണക്ക് അനുകൂലമായി ഉത്തരവ് ഇറക്കിയ ഹൈക്കോടതി ജഡ്ജി അവരുടെ അച്ഛന്റെ അടുപ്പക്കാരനായിരുന്നു എന്നറിയുന്നത് പിന്നീടാണ്.
പിന്നീട് അവരെ സ്‌കൂളിൽ വിട്ടു തുടങ്ങിയപ്പോൾ അവിടെ നിന്നു ചാടി മൂന്ന് ജില്ലകൾ അപ്പുറം ഉണ്ടായിരുന്ന അച്ഛന്റെ അടുത്ത് എത്തിയതും, പിറ്റേ ദിവസം ആദ്യത്തെ ഫ്‌ളൈറ്റിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ പോയതും മറ്റൊരു ചരിത്രം.
അതായത്, സത്യവും നീതിയും ധർമ്മവും മാത്രം പരിപാലിക്കുന്ന പുണ്യാത്മാക്കൾ അല്ല ജഡ്ജിമാരായി നമ്മൾ കാണുന്ന എല്ലാവരും. അവരുടെ കൂട്ടത്തിലും കള്ളം പറയുന്നവർ ഉണ്ട്. സ്വാധീനങ്ങൾക്ക് വഴങ്ങുന്നവർ ഉണ്ട്. എന്തും ചെയ്യാൻ മടിക്കാത്തവർ ഉണ്ട്. എല്ലാ കോടതി വിധികളും നീതിയുക്തമാകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാമെങ്കിലും എല്ലാ കോടതി വിധികളും ഉണ്ടാകുന്നത് അങ്ങനെ അല്ല. ഭീഷണികളിലൂടെയും ഇമോഷണൽ ബ്ലാക് മെയിലിംഗിലൂടെയും നുണകളുടെ കൂമ്പാരങ്ങളിലൂടെയും ഒക്കെ ഇവിടെ കോടതി വിധികൾ സമ്പാദിക്കപ്പെടുന്നുണ്ട്.
മെമ്മറി കാർഡിന്മേൽ ഉണ്ടായ തിരുമറികൾ സത്യസന്ധമായി അന്വേഷിക്കപ്പെടണം . കുറ്റക്കാരെ ശിക്ഷിക്കണം. ആ ദൃശ്യങ്ങൾക്ക് സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കണം. ജഡ്ജി ഹണി എം വർഗ്ഗീസിന്റെ സാമ്പത്തിക ഇടപാടുകൾ അടക്കം ഈ കേസുമായി ബന്ധപ്പെട്ടു അവർ ഉത്തരം പറയാതെ നിൽക്കുന്ന മുഴുവൻ ചോദ്യങ്ങൾക്കും ഈ രാജ്യത്തെ ജുഡീഷ്യറി അവരെ കൊണ്ട് ഉത്തരം പറയിക്കണം .
ഈ തെറ്റുകൾ ചൂണ്ടി കാണിക്കുന്ന അനന്തുവിനെ പോലുള്ളവർ ചെയ്യുന്നതല്ല കോടതിയലക്ഷ്യം. ജഡ്ജി ഹണി എം വർഗ്ഗീസും, മജിസ്‌ട്രേറ്റ് ലീന റഷീദും അവരെ പോലുള്ളുവരെ കൊണ്ട് ഈ കോമാളിത്തരങ്ങൾ ഒക്കെ കാണിപ്പിക്കുന്നവരും ചെയ്യുന്നതാണ് കോടതി അലക്ഷ്യം. ഇന്ത്യൻ ജുഡിഷ്യറിയോടുള്ള ജനങ്ങളുടെ വിശ്വാസം നശിപ്പിക്കുന്നത് അങ്ങനെയുള്ളവർ ആണ്. ചോദ്യം ഉനയിക്കുന്നവരെ ജയിലിലിടാൻ കഴിഞ്ഞേക്കും. പക്ഷേ, ചോദ്യങ്ങളെ തടവിലാക്കാൻ കഴിയില്ല. കോടതികളിൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നത് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഇല്ലായ്മയാണ് .
നിങ്ങൾ ദിലീപിനെ ശിക്ഷിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യ്.
പക്ഷേ, കോടതിയിൽ നടന്ന ഇത്തരം തെമ്മാടിത്തങ്ങൾ അവസാനിക്കണം. കഴിഞ്ഞ എട്ടരക്കൊല്ലവും നടന്നത് നീതിയല്ല. ന്യായവുമല്ല.
ജഡ്ജിയെ വാഴ്ത്തപ്പെട്ടവൾ ആക്കുന്നവർ ആക്കിക്കോളൂ. പക്ഷേ, ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നിങ്ങൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ സൗകര്യപ്പെടില്ല.
ഇതിൻ്റെ ഒറിജിനൽ പോസ്റ്റിനെ ലൈക്ക് ചെയ്ത ആയിരങ്ങൾ ഉണ്ട്. ഷെയർ ചെയ്തവരും കമൻ്റ് ചെയ്തവരുമായ ആയിരങ്ങളെ തടങ്കലിലാക്കി നിങ്ങൾക്ക് വേണമെങ്കിൽ പ്രതികരിക്കാം. പക്ഷേ,
ഈ മൃഗീയ പൈശാചിക പിതൃശൂന്യ കുറ്റകൃത്യ കേസിൽ അവനോടൊപ്പം ആണോ അവളോടൊപ്പം ആണോ എന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളു.. 'അവളോടൊപ്പം, അവളോടൊപ്പം മാത്രം!
നീതിയുടെ കണ്ണുകെട്ടിയവരോട് ഒപ്പമേയല്ല.