തദ്ദേശതെരഞ്ഞെടുപ്പ്.... വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു....

കണ്ണൂർ, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏഴു മണിക്ക് ആരംഭിച്ചപ്പോഴാണ് വടക്കൻ കേരളത്തിലെ ബൂത്തുകളിൽ മെഷീൻ തകരാറിലായത്.കോഴിക്കോട് കൊടുവള്ളി നഗരസഭ 26 ഡിവിഷൻ കടേക്കുന്നിൽ നരൂക്ക് മദ്രസയിലെ ബൂത്തിൽ വോട്ടിങ് മെഷീനും കടലുണ്ടി പഞ്ചായത്ത് ആലുങ്ങൽ വാർഡിലെ സി.എം.എച്ച്.എസ് സ്കൂൾ രണ്ടാം ബൂത്തിൽ കൺട്രോൾ യൂണിറ്റുമാണ് തകരാറിലായത്. 15 വോട്ട് ചെയ്ത ശേഷമാണ് കൺട്രോൾ യൂണിറ്റ് തകരാറിലായത്.
രാമനാട്ടുകര ഗവ. യു.പി സ്കൂൾ പത്താം ബൂത്തിലും ചക്കിട്ടപാറ പഞ്ചായത്തിൽ ചക്കിട്ടപാറ സെന്‍റ് ആന്‍റണീസ് എൽ.പി സ്കൂളിൽ 12-ാം വാർഡിലെ ഒന്നാം ബൂത്തിലും മെഷീൻ തകരാറിലായി.രാമനാട്ടുകര ഗണപത് യു.പി സ്കൂൾ 20 നമ്പർ ബൂത്തിൽ യന്ത്രത്തിന്‍റെ കേബിൾ തകരാറിലായതോടെ പോളിങ് തടസപ്പെടുകയും ചെയ്തു.
മുക്കം നഗരസഭ താഴക്കോട് ഗവ. എൽ.പി സ്കൂളിലെയും ഫറോക്ക് കല്ലംപാറ വെസ്റ്റ് പെരുമുഖം 21 നമ്പർ ബൂത്തിലും മെഷീൻ തകരാറിലായതോടെ വോട്ടെടുപ്പ് തുടങ്ങാൻ കഴിഞ്ഞില്ല. മലപ്പുറം പള്ളിക്കൽ പഞ്ചായത്ത് 18-ാം വാർഡിലെ പരുത്തിക്കോട്ടെ ഒന്നാം ബൂത്തിൽ പോളിങ് മെഷീൻ തകരാറിലായി. കാത്തുനിന്ന് മടുത്ത വോട്ടർമാർ മടങ്ങിപ്പോയി.
"
https://www.facebook.com/Malayalivartha

























