ആരോഗ്യവകുപ്പില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍

ആരോഗ്യ വകുപ്പില്‍ 10 വര്‍ഷമായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന 150ലേറെ താത്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താനൊരുങ്ങുന്നത്.
10 വര്‍ഷം സര്‍വീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ഗവേണിംഗ് ബോഡി കഴിഞ്ഞ ദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരപ്പെടുത്താനുള്ളവരുടെ വിവരങ്ങളടങ്ങിയ ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് നിയമ വകുപ്പിലേക്ക് പോയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്ബ് ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കേരളാ ബാങ്കിലും നീക്കം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























