തന്നെ പ്രതിയാക്കിയവര്‍ക്ക് കാലം മാപ്പുനല്‍കില്ല; സത്യം ജനങ്ങള്‍ മനസിലാക്കും; ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന എം.സി. കമറുദ്ദീന് എംഎല്‍എ മൂന്നു മാസത്തിനു ശേഷം ജയില്‍മോചിതനായി

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന എം.സി. കമറുദ്ദീന് എംഎല്‍എ ജയില്‍മോചിതനായി. മൂന്നു മാസത്തിനു ശേഷമാണ് മോചനം. തന്നെ പ്രതിയാക്കിയവര്‍ക്ക് കാലം മാപ്പുനല്‍കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഗൂഡാലോചന നടന്നു. സത്യം ജനങ്ങള്‍ മനസിലാക്കും. വിശദമായ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണോയെന്ന് പാര്‍ട്ടി പറയും. മണ്ഡലത്തില്‍ തന്റെ ഭൂരിപക്ഷം ഉയര്‍ന്നത് മുതലാണ് ഗൂഡാലോചന തുടങ്ങിയത്. പാര്‍ട്ടിയിലും ഗൂഡാലോചന ഉണ്ടോ എന്ന ചോദ്യം അദ്ദേഹം നിരാകരിച്ചില്ല. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ഗൂഡാലോചന. മല്‍സരിക്കുമോ എന്ന ചോദ്യത്തോട് ഹൈദരലി തങ്ങള്‍ അക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.
കമറുദ്ദീനെതിരായി അവശേഷിച്ചിരുന്ന ആറു കേസുകളില്‍ കൂടി ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി ഇന്നലെ ജാമ്യം അനുവദി ച്ചതോടെയാണ് എംഎല്‍എയ്ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങിയത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 148 കേസു കളിലാണ് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha

























