ചിരിയടക്കി സഖാക്കള്‍... ഉള്ള സീറ്റ് പോലും തികയാതെ കടിപിടി കൂടുന്ന യുഡിഎഫിലേക്കുള്ള മാണി സി കാപ്പന്റെ വരവ് കോണ്‍ഗ്രസില്‍ കൂട്ടയടിയാകും; സിപിഎമ്മിനെ സംബന്ധിച്ച് ഒറ്റയടിക്ക് കിട്ടുന്നത് 4 സീറ്റുകള്‍; ശശീന്ദ്രനെ സേഫാക്കി ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും അതേ നാണയത്തില്‍ പണി നല്‍കാനുറച്ച് സിപിഎം

ഇന്നത്തെ ദിവസത്തെ സംബന്ധിച്ച് വലിയ പ്രാധാന്യമുണ്ട്. എന്‍സിപിയും മാണി സി കാപ്പനും എല്‍ഡിഎഫ് വിടുമോയെന്ന ചോദ്യം സജീവമാണ്.
എല്‍ഡിഎഫിന്റെ അക്കൗണ്ടില്‍ ജയിച്ച മാണി സി കാപ്പന്‍ പാലയ്ക്ക് വേണ്ടി പിടിവലി കൂടിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കാപ്പന്‍ പോയാലും വേണ്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുത്തതോടെ കാപ്പനും രക്ഷയില്ലാതായി.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ മുന്നണി വിടുന്നതിന് ശരദ് പവാര്‍ അനുമതി നല്‍കിയെന്ന സൂചനകളാണുള്ളത്.
മാണി സി.കാപ്പന്‍ ഇനി മുന്നണിയുടെ കൂടെ ഉണ്ടാകില്ലെന്ന് സിപിഎം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. അപ്പോഴും ആ വിഭാഗത്തിനൊപ്പം നില്‍ക്കുന്ന സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനിലുള്ള പ്രതീക്ഷ വിട്ടിട്ടില്ല. കേരളത്തിലെ സിപിഎം ബന്ധം ഉപേക്ഷിക്കാതിരിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വവും ശരദ് പവാറിനു മേല്‍ സമ്മര്‍ദം തുടരുന്നുണ്ട്. നാളെ മഞ്ചേശ്വരത്തുനിന്നും മറ്റന്നാള്‍ കൊച്ചിയില്‍നിന്നുമാണ് എല്‍ഡിഎഫ് 'വികസന മുന്നേറ്റ ജാഥകള്‍' ആരംഭിക്കുന്നത്. എന്‍സിപി പ്രതിനിധികളെ രണ്ടു ജാഥകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ആളില്ലാത്ത പാര്‍ട്ടിയായ എന്‍സിപി പോയാല്‍ പോട്ടെയെന്നാണ് സിപിഎം അണികളും വിശ്വസിക്കുന്നത്. അവര്‍ പോയാല്‍ ഒറ്റയടിക്ക് അവര്‍ മത്സരിച്ച 4 സീറ്റ് എന്‍സിപിക്ക് ലഭിക്കും. മാത്രമല്ല ആ നാല് സീറ്റിനായി കോണ്‍ഗ്രസില്‍ കലാപവും നടക്കും. ഇപ്പോഴേ സീറ്റ് തികയാത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാണി സി കാപ്പന്റെ വരവോടെ 4 സീറ്റാണ് നഷ്ടപ്പെടുന്നത്. മാത്രമല്ല എല്‍ഡിഎഫിനെ പിളര്‍ത്തിയ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനും സിപിഎം ആലോചിക്കുന്നുണ്ട്.
1999 ല്‍ രൂപീകരിച്ചപ്പോള്‍ മുതല്‍ എന്‍സിപി കേരളത്തില്‍ ഇടതുമുന്നണിയിലാണ്. ആ ബന്ധം ഒരു സീറ്റിന്റെ പേരില്‍ അറുത്തു മാറ്റി പോകില്ലെന്ന പ്രതീക്ഷ ഇപ്പോഴും സിപിഎം നേതാക്കള്‍ പങ്കുവയ്ക്കുന്നു. അതേസമയം, തങ്ങളുടെ ജാഥ പാതിവഴിയില്‍ എത്തുമ്പോള്‍ ഇടതുമുന്നണി ഘടകകക്ഷി ഒപ്പം വരാന്‍ ഇടയുണ്ടെന്ന ആവേശം യുഡിഎഫിലുണ്ട്.
ഇടതു മുന്നണി വിട്ട് നേരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്ത ആര്‍. ശെല്‍വരാജിന്റെ മാതൃക സ്വീകരിക്കുമോ മാണി സി.കാപ്പന്‍ എന്ന ചോദ്യമാണ് സകലരും ഉന്നയിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് എല്‍ഡിഎഫ് ടിക്കറ്റില്‍ ജയിച്ച ശെല്‍വരാജ് സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു.
തുടര്‍ന്ന് 2012 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം മുന്നണി മാറി നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി. സിപിഎമ്മിലെ എഫ്. ലോറന്‍സിനെ പരാജയപ്പെടുത്തി യുഡിഎഫിന്റെ എംഎല്‍എ ആയി വീണ്ടും നിയമസഭയിലുമെത്തി. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ പരാജയപ്പെട്ടു. പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി അട്ടിമറി ജയം നേടിയ കാപ്പന്‍ ഇനി പാലായിലെ യുഡിഎഫിന്റെ പുതിയ അവതാരപ്പിറവിയാകുമോ എന്നാണു കേരളം ഉറ്റുനോക്കുന്നത്.
അതേസമയം എന്‍സിപി കേരളത്തില്‍ യുഡിഎഫ് ഘടക കക്ഷിയാകുന്നതിനു ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അനുമതി. ഇന്നു ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം തീരുമാനം പ്രഖ്യാപിക്കും. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും മാണി സി. കാപ്പന്‍ എംഎല്‍എയും ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്‍ഡിഎഫ് അനുകൂല നിലപാട് എടുത്ത മന്ത്രി എ.കെ. ശശീന്ദ്രനെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. പ്രഫുല്‍ പട്ടേല്‍ ഇന്ന് ദോഹയില്‍ നിന്ന് ഡല്‍ഹിയിലെത്തും.
ഇന്നലെ ശരദ് പവാറുമായി ടി.പി. പീതാംബരനും മാണി സി. കാപ്പനും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ എല്‍ഡിഎഫ് വിട്ടു യുഡിഎഫില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നു കാപ്പന്‍ പവാറിനെ അറിയിച്ചു.
എല്‍ഡിഎഫ് തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും ഇടതു മുന്നണിയില്‍ തുടരാന്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താല്‍പര്യമില്ലെന്നും ടി.പി. പീതാംബരനും പവാറിനെ അറിയിച്ചു. എല്‍ഡിഎഫ് നല്‍കുന്നതിലും നല്ല പരിഗണന യുഡിഎഫ് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് ഇരുവരും പവാറിനെ അറിയിച്ചു. അതോടെ തീരുമാനം എന്തുണ്ടാകും. ബാക്കി വിവാദം ഉടനറിയാം.
https://www.facebook.com/Malayalivartha

























