സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷനു തുടക്കമായി.... പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് മുന്നണി പോരാളികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്

സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷനു തുടക്കമായി. പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് മുന്നണി പോരാളികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.
സംസ്ഥാനത്ത് വ്യാഴാഴ്ച 5450 കോവിഡ് മുന്നണി പോരാളികളും 2140 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,38,365 പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്.
167 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. വിവിധ കേന്ദ്രങ്ങളിലായി 50 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഒരുക്കിയത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. വ്യാഴാഴ്ച 767 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആലപ്പുഴ 17, എറണാകുളം 767, ഇടുക്കി 177, കണ്ണൂര്‍ 508, മലപ്പുറം 320, തൃശൂര്‍ 331, പാലക്കാട് 20 എന്നിങ്ങനെയാണ് വ്യാഴാഴ്ച വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,32,915 ആരോഗ്യ പ്രവര്‍ത്തകരമാണ് വാക്‌സിന്‍ സ്വീകരിച്ചത്. 78,701 ആഭ്യന്തര വകുപ്പ് ജീവനക്കാരും 6,600 മുന്‍സിപ്പാലിറ്റി ജീവനക്കാരും 16,735 റവന്യൂ വകുപ്പ് ജീവനക്കാരും 27,222 പഞ്ചായത്ത് ജീവനക്കാരും ഉള്‍പ്പെടെ ആകെ 1,29,258 പേരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരത്ത് ഡിജിപി ലോക്‌നാഥ് ബഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം, ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ, എറണാകളത്ത് എഡിഎം കെ.എ. മുഹമ്മദ് ഷാഫി, കോട്ടയത്ത് ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























