മഞ്ചേരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറി കയറി മരിച്ചു

മഞ്ചേരിയില്‍ മോങ്ങത്ത് കോഴിക്കോട് റോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറി കയറി മരിച്ചു തൃപ്പനച്ചി കറളിക്കാട് സ്വദേശി സുലൈമാനാണ് (50 ) മരിച്ചത്. രാത്രി ഒമ്ബതോടെയാണ് അപകടം നടന്നത്.
മോങ്ങത്ത് നിന്നും തൃപ്പനച്ചി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ സ്‌കൂട്ടര്‍ ഒരു കാറില്‍ തട്ടി ഇദ്ദേഹം തെറിച്ച് വീണു. പിറകെയെത്തിയ ലോറി ശരീരത്തില്‍ കയറുകയായിരുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുബൈദ. മക്കള്‍: ജുവൈരിയ, സുനൈല്‍, മുഹ്‌സിന, മുഹമ്മദ് റിഷാന്‍
https://www.facebook.com/Malayalivartha

























