വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും അപകടം.... നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്

ദേശീയപാത 66ലെ സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണംവിട്ട ചരക്കുലോറി മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.
ഗുജറാത്തില്‍ നിന്ന് ആലുവയിലേക്ക് ശീതളപാനീയങ്ങളുമായി പോവുകയായിരുന്ന ലോറി പ്രധാനവളവിലെ സുരക്ഷാഭിത്തിയിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ശീതളപാനീയം റോഡില്‍ പരന്നൊഴുകിയതിനെ തുടര്‍ന്ന് തിരൂരില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് വെള്ളം പമ്പ് ചെയ്ത് ഇതുവഴിയുള്ള ഗതാഗതം സുരക്ഷിതമാക്കി.
നാട്ടുകാരും വളാഞ്ചേരി പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പുതുവര്‍ഷം ആരംഭിച്ചതിനുശേഷം നാലാമത്തെ അപകടമാണ് വട്ടപ്പാറയില്‍ വ്യാഴാഴ്ച നടന്നത്. മൂന്നുപേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























